HOME
DETAILS

എസ്.എൻ.ഇ.സി കേന്ദ്രീകൃത പഠനാരംഭം ‘മുഖദ്ദിമ’ 31ന്

  
May 22 2025 | 07:05 AM

SNEC-centered study Mughaddhima begins on  31st

മലപ്പുറം: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ 2025-26 അധ്യയന വർഷം അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പഠനാരംഭം ‘മുഖദ്ദിമ’ ഈ മാസം 31ന് തിരൂർ കൈനിക്കര അഹമ്മദ് കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ആർട്സിൽ നടക്കും. സ്‌കൂൾ ഏഴാം ക്ലാസ് പൂർത്തിയായ ആൺകുട്ടികൾക്കുള്ള ശരീഅ പ്ലസ്, ലൈഫ് പ്ലസ് ബോയ്സ്, പെൺകുട്ടികൾക്കുള്ള ഷീ പ്ലസ്, ലൈഫ് പ്ലസ് ഗേൾസ്, ഹാഫിളുകളായ ആൺകുട്ടികൾക്കുള്ള ബയ്യിനാത്, എസ്.എസ്.എൽ.സി കഴിഞ്ഞ ആൺകുട്ടികൾക്കുള്ള ശരീഅ, ലൈഫ് ബോയ്സ്, പെൺകുട്ടികൾക്കുള്ള ഷീ, ലൈഫ് ഗേൾസ് തുടങ്ങി ഒൻപത് സ്‌ട്രീമുകളിലേക്കാണ് പ്രവേശന പരീക്ഷ നടന്നത്. കേരളം, കർണാടക, ലക്ഷദ്വീപ്, ആന്തമാൻ, വിവിധ ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ വച്ചായിരുന്നു പരീക്ഷ നടന്നത്. ലൈഫ്, ലൈഫ് പ്ലസ് സ്‌ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ റിമോട്ട് പ്രോക്റ്റേഡ് ഓൺലൈൻ എക്സാമായും നടന്നു. എ.ഐ ഇൻബിൾസ് എക്സാം പോർട്ടലിലൂടെയായിരുന്നു ഓൺലൈൻ പരീക്ഷ ഒരുക്കിയിരുന്നത്. വിവിധ സ്‌ട്രീമുകളിലേക്ക് 1200 വിദ്യാർഥികൾക്കാണ് ഈ വർഷം പ്രവേശനം നൽകുന്നത്. എസ്.എൻ.ഇ.സിയുടെ അൻപതോളം സ്ഥാപനങ്ങളിലേക്കാണ് ഈ വർഷം അഡ്മിഷൻ നടന്നത്.

രൂപീകൃതമായി രണ്ടു വർഷം മാത്രം പൂർത്തിയാക്കിയ എസ്.എൻ.ഇ.സി ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയ സമൂഹത്തിന്റെ സ്വീകാര്യതയാണ് പ്രവേശന പരീക്ഷയിൽ പ്രതിഫലിച്ചത്. പല സ്‌ട്രീമുകളിലും സീറ്റുകളുടെ മൂന്നിരട്ടി അപേക്ഷകരണ്ടായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ എസ്.എൻ.ഇ.സിയിൽ അഫിലിയേറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ വിദ്യാർഥികൾക്കു സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.  

പുതിയ അധ്യയന വർഷം പിറക്കുമ്പോൾ എസ്.എൻ.ഇ.സി മുതവ്വൽ ക്യാംപസ് നിർമ്മാണ പ്രവർത്തനങ്ങൾ വരക്കൽ ക്യാംപസിൽ പുരോഗമിക്കുകയാണ്. സമസ്തയുടെ പ്രഥമ പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളുടെയും മൂന്ന് പതീറ്റാണ്ടോളം ജനൽ സെക്രട്ടറിയായിരുന്ന  ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെയും ചാരത്ത് ഈ അധ്യയന വർഷാരംഭത്തോടെ തന്നെ പഠനം ആരംഭിക്കുന്നത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സമസ്ത പ്രവർത്തകർക്കും ആത്മസംതൃപ്തി നൽകുന്നുണ്ട്. 
31ന് നടക്കുന്ന മുഖദ്ദിമയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ നേതാക്കൾ, എസ്.എൻ.ഇ.സി ഗവർണിംഗ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ,  ഫിനാൻസ് സെൽ, ഓവർസീസ് സെൽ, വെൽ വിഷേഴ്‌സ് സെൽ അംഗങ്ങൾ, ജില്ലാ കോഡിനേഷൻ സമിതികളുടെ നേതാക്കൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, അഡ്മിഷൻ നേടിയ ആയിരത്തി ഇരുനൂറോളം വിദ്യാർഥികൾ, രക്ഷിതാക്കൾ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  13 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  14 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  14 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 hours ago
No Image

കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത

Kerala
  •  15 hours ago
No Image

പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം

Football
  •  15 hours ago
No Image

കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം

Kerala
  •  15 hours ago
No Image

ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര

Cricket
  •  15 hours ago
No Image

പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ് 

Kerala
  •  16 hours ago