HOME
DETAILS

ഓണത്തിന് വെളിച്ചെണ്ണ വേണ്ടന്നു പറയാനാകുമോ? വില അഞ്ഞൂറും കടക്കുമെന്ന് വിപണി 

  
Web Desk
May 22 2025 | 14:05 PM

Can we say no to coconut oil for Onam Market says price will cross Rs 500

 

വെളിച്ചെണ്ണയുടെ വില 500 കടക്കുമോ? കടക്കുമെന്നാണ് വിപണി മുൻനിർത്തി പറയാനാകുക, കാരണമെന്തന്നാൽ തേങ്ങ കിട്ടാനില്ല. കർഷകരെ സംബന്ധിച്ചിടത്തോളം നല്ലകാലമെന്നു പറയാമെങ്കിലും ഓണത്തെ വരവേൽക്കേണ്ട മലയാളിക്ക് വെളിച്ചെണ്ണ വിനയാകും. 

നാളികേര എണ്ണയുടെ ഉൽപ്പാദനത്തിന് ആവശ്യമായ കൊപ്രയുടെ ലഭ്യത കുറഞ്ഞത് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർ നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികളും വിളവെടുപ്പിലെ കുറവും കൊപ്രയുടെ വില ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം, അന്താരാഷ്ട്ര വിപണിയിൽ പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം വര്‍ധിച്ചതും വിലക്ക് പിന്നിൽ കാരണമായി. 

നിലവിൽ 350 രൂപയിലധികം വിലയുള്ള വെളിച്ചെണ്ണ വൈകാതെ 400 കടന്ന് 500 ലധികമായി തുടരുമെന്നാണ് വിപണിയെ മുൻനിർത്തുമ്പോൾ വ്യക്തമാകുന്നത്. മൊത്തം തേങ്ങ വിപണിയിൽ 30-35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെളിച്ചെണ്ണ മിൽ ഉടമകൾ തേങ്ങയും കൊപ്രയും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇന്തോനേഷ്യ, ഫിലിപ്പൈന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തേങ്ങ ഉൽപ്പാദനത്തിൽ മുന്നിൽ. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തി തേങ്ങയുടെ വില നിയന്ത്രിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

രാജ്യത്ത് 2,000-ത്തിലധികം വെളിച്ചെണ്ണയും അനുബന്ധ ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുണ്ട്, ഇതിൽ 400 എണ്ണം കേരളത്തിലാണ്. ഈ മേഖലയിൽ 25,000-ത്തിലധികം പേർ ജോലി ചെയ്യുന്നു. തേങ്ങയുടെ ലഭ്യത കുറഞ്ഞതിനാൽ ഈ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്.
 
ചൈന മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി വൻതോതിൽ തേങ്ങ വാങ്ങുന്നതാണ് ആഗോള വിപണിയിൽ ഡിമാൻഡ് വർധിക്കാൻ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  12 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  12 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  12 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  13 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  13 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  14 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  14 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  15 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  15 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  15 hours ago