HOME
DETAILS

എംഎല്‍എ ഓഫീസില്‍വച്ച് തുടര്‍ച്ചയായി ബലാത്സംഗം, മുഖത്ത് മൂത്രമൊഴിച്ചു, മയക്കുമരുന്ന് കുത്തിവച്ചു; കര്‍ണാടക ബി.ജെ.പി എം.എല്‍.എക്കെതിരേ കടുത്ത ആരോപണം, കേസ്

  
May 23 2025 | 02:05 AM

Case against BJP MLA N Munirathna Over Gangrape Of Party Worker

ബംഗളൂരു: നാല്‍പതുകാരിയായ ബി.ജെ.പി പ്രവര്‍ത്തകയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ബി.ജെ.പി എം.എല്‍.എക്കും മൂന്ന് സഹായികള്‍ക്കുമെതിരേ ബംഗളൂരു പൊലിസ് കേസെടുത്തു. രാജരാജേശ്വരി നഗര്‍ എം.എല്‍.എ മുനിരത്‌ന, സഹായികളായ വസന്ത്, ചന്നകേശവ, കമല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
2023 ജൂണ്‍ 11നാണ് കേസിനാസ്പദമായ സംഭവം. തനിക്കെതിരേ കള്ളക്കേസെടുപ്പിച്ച് എം.എല്‍.എയുടെ ഓഫിസില്‍ വിളിച്ചു വരുത്തിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വസന്ത്, കമല്‍ എന്നിവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും എം.എല്‍.എ തന്റെ മുഖത്ത് മൂത്രമൊഴിച്ചതായും യുവതി പറയുന്നു. പിന്നീട് മുനിരത്‌ന അജ്ഞാതമായ മരുന്ന് തന്റെ ശരീരത്തില്‍ കുത്തിവച്ചു. മാരക വൈറസാണ് അതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി. മാനസികമായി തളര്‍ന്ന താന്‍ മെയ് 19ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും ശേഷമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി മൊഴി നല്‍കി.

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുന്ന തന്നെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് പീനിയ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ചത് മുനിരത്‌നയുടെ നിര്‍ദേശപ്രകാരമാണ്. പിന്നീട് മറ്റൊരു വധശ്രമക്കേസിലും തന്നെ പ്രതിയാക്കി. ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ മുനിരത്‌നയുമായി സംസാരിച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് വസന്തും കമലും ചേര്‍ന്നാണ് എം.എല്‍.എയുടെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും യുവതി പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തകയായ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്ക് 2024 ഒക്ടോബര്‍ 15നാണ് ജാമ്യം ലഭിച്ചത്.

Bengaluru Police have registered a case against a BJP MLA and three aides for sexual assualt complaint

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  15 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  15 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  15 hours ago
No Image

കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത

Kerala
  •  15 hours ago