HOME
DETAILS

ഇനി വെക്കേഷൻ ആസ്വദിക്കണം; തീരുമാനം എന്താവുമെന്ന് കണ്ടറിയണം; ഗർനാച്ചോ

  
Web Desk
May 23 2025 | 03:05 AM

Will He Stay or Go Manchester United Superstars Future Hangs in Balance

ലണ്ടൻ: യൂറോപ്പാ ലീഗ് ഫൈനലിന് ശേഷം നിരാശ വ്യക്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അർജന്റൈൻ താരം അലയാന്ദ്രേ ഗർനാച്ചോ. മത്സരത്തിൽ കുറച്ച് സമയം മാത്രമേ താരത്തെ കളിക്കാനിറക്കിയിരുന്നുള്ളു. ഇനി വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞാൽ മതി. കളത്തിൽ കൂടുതൽ സമയം ലഭിക്കാത്തത് വിഷമം ഉണ്ടാക്കി. എന്തായാലും ഇനി എന്താകും തീരുമാനം എന്നത് കണ്ടറിയണം. ഗർനാച്ചോ പറഞ്ഞു. താരത്തിന് യുനൈറ്റഡിൽ അവസരങ്ങൾ കൂടുതൽ ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്. അടുത്ത സീസണിൽ യുനൈറ്റഡിൽ ഉണ്ടാവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സീസണിലെ ടീമിന്റെ തോൽവി അംഗീകരിക്കാൻ കഴിയില്ലെന്നും ടീമിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലൂക്ക് ഷ വ്യക്തമാക്കി. ഈ സീസണിൽ പ്രീമിയർ ലീഗിലും ടീം മോശം പ്രകടനമാണ് നടത്തിയത്. 37 മത്സരത്തിൽനിന്ന് 39 പോയിന്റ് മാത്രം നേടിയ യുനൈറ്റഡ് പട്ടികയിൽ 16ാം സ്ഥാനത്താണുള്ളത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീ​ഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ടോടൻഹാമിനോട് പരാജയപ്പെട്ടിരുന്നു. സ്‌പെയിനിലെ ബിൽബാവോയിലെ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ​ഗോളിനായിരുന്നു ടോട്ടൻ ഹാമിന്റെ വിജയം. മത്സരത്തിന്റെ 42ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസണായിരുന്നു ടോടൻഹാമിന്റെ വിജയ ​ഗോൾ നേടിയത്. മത്സരത്തിന്റെ 74 ശതമാനവും പന്ത് കൈവശം വെച്ച യുനൈറ്റഡ് ആറ് ഷോട്ടുകളാണ് ടാർ​ഗറ്റിലേക്ക് ഉതിർത്തത്. എന്നാൽ മികച്ച സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ വികാരിയോയുടെ പ്രകടനം ടോട്ടൻഹാമിന് കിരീടം നേടിക്കൊടുക്കുന്നതിൽ ഏറെ നിർണായകമായി. 

ഇതോടെ ടോടൻഹാമിന്റെ 17 വർഷത്തെ കിരീടവരൾ‌ച്ചക്കാണ് അവസനമാകുന്നത്. 2008ൽ ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കിരീടമാണ് ടോട്ടനം അവസാനമായി നേടിയ ചാംപ്യൻഷിപ്പ്. അതേസമയം, 41 വർഷത്തിന് ശേഷമാണ് ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം എന്ന ടോടൻഹാമിന്റെ സ്വപ്നവും ഇതോടെ സഫലമായി. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടൻഹാം അവസാനമായി നേടിയത്.

The future of a Manchester United superstar remains uncertain as speculation grows about a potential transfer. Will he extend his stay or seek new challenges? Fans eagerly await the final decision that could reshape the club's upcoming season. Stay tuned for the latest updates on this developing transfer saga!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  11 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  11 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  15 hours ago