HOME
DETAILS

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

  
May 23, 2025 | 4:27 PM

Over 100 Parrots Die in Uttar Pradesh Storm Jhansi Village in Shock

ഝാൻസി, ഉത്തർപ്രദേശ്: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൊടുങ്കാറ്റിലും പ്പെട്ട് ഉത്തർപ്രദേശിലെ ജൈവവൈവിധ്യത്തിൽ വൻ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഝാൻസിയിലെ സിംഗർ ഗ്രാമം പുലർച്ചെ കണ്ണീരിലായിരുന്നു — മണ്ണിൽ ചിതറിക്കിടക്കുന്ന നൂറിലധികം ചത്ത തത്തകളുടെ ദൃശ്യമാണ് അവരെ കാത്തിരുന്നിരുന്നത്.

മഴയോടും ഇടിമിന്നലിന്നിലോടും ചേർന്നുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ ഈ പ്രദേശത്തെ മരങ്ങൾ കടപുഴക്കി വീഴാനും കെട്ടിടങ്ങൾ തകർന്നടിയാനും കാരണമായി. അതിനൊപ്പം തന്നെ പല ഇടങ്ങളിലും മനുഷ്യ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 30-ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി, എന്നാൽ പരിസ്ഥിതി സംരക്ഷകരും നാട്ടുകാരും ഏറ്റവും ഹൃദയഭേദകമായി പരിഗണിച്ചത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്ന പക്ഷികളുടെ കൂട്ടമരണം ആയിരുന്നു.

ഗ്രാമവാസികൾ പുലർച്ചെ കാഴ്ച കണ്ടപ്പോൾ നിലത്ത് ചിതറിക്കിടക്കുന്ന പച്ച തൂവലുകൾ, പടർന്നു കിടക്കുന്ന നൂറിലധികം ചത്ത തത്തകൾ — ആ കാഴ്ച എല്ലാവരെയും മനസുരുക്കി. 50-ലധികം തത്തകൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായതായി അറിയിച്ചു. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി.

വനം വകുപ്പ് ഉടൻതന്നെ സ്ഥിതിഗതികൾ വിലയിരുത്താൻ സംഘത്തെ നിയോഗിച്ചു. ചത്ത പക്ഷികളെ  സംസ്‌കരിച്ചു, പരിക്കേറ്റവയെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും പലതും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

"ഇത് കേവലം ഒരു കാറ്റല്ല, ജൈവവൈവിധ്യത്തിനെതിരെ ഉയർന്ന മുന്നറിയിപ്പാണ്," ഒരു പരിസ്ഥിതി പ്രവർത്തകൻ പ്രതികരിച്ചു. "ഇത് നമ്മൾ നേരത്തേ കണ്ട കാറ്റല്ല. ഇത്രയും പക്ഷികളെ ഒരുമിച്ച് നമ്മുക്ക് ഇതുവരെ ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല."

ഇടിമിന്നലും കൊടുങ്കാറ്റും കനത്ത മഴയും അടങ്ങിയ പ്രകൃതിദുരന്തങ്ങൾ മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെയും അതുപോലെ തന്നെ ബാധിക്കുന്നുണ്ടെന്ന് ഈ ദുരന്തം വീണ്ടും ഓർമപ്പെടുത്തുന്നു.

A powerful thunderstorm with heavy rain and lightning struck a village in Jhansi, Uttar Pradesh, killing over 100 parrots on Wednesday night. Villagers woke up to a heartbreaking sight of dead and injured parrots scattered across fields. Over 50 birds were found critically injured. Forest officials were called in to assess the damage and began burial of the birds. Environmentalists expressed concern, calling the event a stark reminder of how extreme weather impacts biodiversity.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  13 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  14 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  14 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  13 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  14 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  14 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  13 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  14 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  14 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  14 days ago