തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ആണ് മുന്നറിയിപ്പ് നല്‍കിയത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതായും മഴ തീവ്രതയേറിയതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിലേക്കും ചില വീടുകളിലേക്കും വെള്ളം കയറി. മരങ്ങൾ വീണ് റോഡുകളിൽ ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ കനത്ത മഴയും കാറ്റുമാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ടത്. അതേസമയം, കടല്‍ മേഖലയില്‍ കടലാക്രമണ സാധ്യതയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി, മൂന്ന് ജില്ലകളില്‍ കടലാക്രമണത്തിനും ഉയർന്ന തിരമാലകള്‍ക്കും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു.
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ
കൊല്ലം: ആലപ്പാട്ട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
ശനിയാഴ്ച രാവിലെ 8.30 മുതല്‍, ഈ തീരപ്രദേശങ്ങളില്‍ 1.3 മുതല്‍ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ ഉണ്ടാകാനാണ് സാധ്യത.
ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ, കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയരമുള്ള തിരമാലകളും കടലാക്രമണവും ഉണ്ടാകുമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
The India Meteorological Department (IMD) has issued a red alert for Thiruvananthapuram district for the next three hours due to the likelihood of heavy rainfall accompanied by strong winds reaching up to 50 km/h. The city has already witnessed intense rain, causing waterlogging in low-lying areas and disruption in traffic due to fallen trees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."