HOME
DETAILS

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

  
May 23 2025 | 18:05 PM

Arranged Marriage Turns Deadly Man Kills Broker After Wife Leaves Two Sons Injured

മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലായ വാളച്ചിലിൽ 50 വയസുള്ള വിവാഹ ബ്രോക്കർ സുലൈമാൻ കുത്തേറ്റു മരിച്ചു.അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്ന് ഉണ്ടായ വ്യക്തിപരമായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവം ബുധനാഴ്ച രാത്രിയാണ് സംഭവിച്ചത്. സുലൈമാന്റെ മക്കളായ റിയാബിനും സിയാബിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രതി മുസ്തഫ, സുലൈമാന്റെ ബന്ധുവാണ്. 8 മാസം മുമ്പ് മുസ്തഫയും ഷഹീനാസ് എന്ന യുവതിയും വിവാഹിതരായി. ഈ വിവാഹം ഇടപെട്ട് നടപ്പാക്കിയതും സുലൈമാനായിരുന്നു. വിവാഹം തകർന്നതിനെ തുടർന്ന് രണ്ടുമാസം മുമ്പ് ഷഹീനാസ് തന്റേ വീട്ടിലേക്ക് മടങ്ങിയതോടെ, മുസ്തഫയും സുലൈമാനുമിടയിൽ സംഘർഷം ആരംഭിക്കുന്നത്.

ബുധനാഴ്ച രാത്രി പ്രശ്നം തീർക്കാനായി സുലൈമാൻ തന്റെ മക്കളായ റിയാബിനെയും സിയാബിനെയും കൂട്ടി മുസ്തഫയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. മക്കൾ വീട്ടിന് പുറത്ത് കാത്തിരിക്കുമ്പോൾ, മധ്യസ്ഥ ചര്‍ച്ച തർക്കത്തിലേക്ക് നീങ്ങി. തുടർന്ന് കത്തി എടുത്ത് ഇറങ്ങിയ മുസ്തഫ, സുലൈമാനെ കഴുത്തിൽ കുത്തി കൊല്ലുകയും, മക്കളെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സിയാബിന്റെ നെഞ്ചിലും, റിയാബിന്റെ കൈത്തണ്ടയിലും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.മംഗളൂരു റൂറൽ പൊലീസ് മനഃപൂർവമല്ലാത്ത കൊലപാതകം, കൊലപാതകശ്രമം, ഗുരുതരമായ ആക്രമണം എന്നീ കുറ്റങ്ങളുമായി ഭാരതീയ ന്യായസംഹിത (BNS) 2023 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ മുസ്തഫയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തതായി വ്യക്തമാക്കി.പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  11 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  11 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  14 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  15 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  15 hours ago