HOME
DETAILS

40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു; പദ്ധതിക്ക് പിന്നില്‍ മലയാളി കരങ്ങളും

  
May 24 2025 | 01:05 AM

equivalent to a 40-storey building Oman unveils nations tallest flagpole

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു. അല്‍ ഖുവൈര്‍ സ്‌ക്വയറിന്റെ ഭാഗമായ കൊടിമരത്തിന്റെ ഉദ്ഘാടനം മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തിലും മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹമീദിയുടെ സാന്നിധ്യത്തിലുമായാണ് നടന്നത്. അല്‍ ഖുവൈര്‍ സ്‌ക്വയര്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ പ്രധാന ലാന്‍ഡ്മാര്‍ക്കായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പദ്ധതിയുടെ ഉദ്ഘാടന ശേഷം മസ്‌കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ച് 10 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് പദ്ധതി വികസിപ്പിച്ചത്.

ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത സംവിധാനമാണ് മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിലെ അല്‍ ഖുവൈര്‍ ചത്വരത്തില്‍ യാഥാര്‍ഥ്യമായത്. 126 മീറ്റര്‍ ഉയരമാണ് കൊടിമരത്തിനുള്ളത്. 40 നിലകളുള്ള ഒരു കെട്ടിടത്തിന് തുല്യമാണിത്. ഇരുമ്പ് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 135 ടണ്‍ ഉരുക്കും ആവശ്യമായി വന്നു. 

അടിത്തട്ടിലുള്ള കൊടിമരത്തിന്റെ പുറം വ്യാസം 2,800 മില്ലിമീറ്ററാണ്. ഏറ്റവും ഉയര്‍ന്ന പോയിന്റിലെ വ്യാസം 900 മില്ലിമീറ്ററുണ്ട്. ഒമാനി പതാകയുടെ അളവുകള്‍ 18 മീറ്റര്‍ നീളവും 31.5 മീറ്റര്‍ വീതിയുമാണ്. 

വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് ലൈറ്റിംഗ് സംവിധാനം കൊടിമരത്തില്‍ ഒരുക്കും. 18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയില്‍ പുല്ല്, ഈന്തപ്പനകള്‍, നടക്കാനും സൈക്കിളുകള്‍ക്കുമായി നിയുക്തമാക്കിയ പാതകള്‍, ഒരു ഔട്ട്‌ഡോര്‍ എക്‌സിബിഷന്‍ ഏരിയ, സ്‌കേറ്റ്‌ബോര്‍ഡിംഗ് ഏരിയ തുടങ്ങിയ ടൂറിസ്റ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

2025-05-2407:05:38.suprabhaatham-news.png
 
 

രാജ്യത്തെ ഏറ്റവും ഉയരമുള്ള നിര്‍മിതിക്ക് പിന്നില്‍ മലയാളികള്‍ക്കും പങ്കുണ്ടെന്ന വിവരവും പുറത്തുവന്നു. സ്‌പെസിഫിക് ബ്ലൂ എന്ന കമ്പനിയുടെ മേല്‍നോട്ടത്തിലാണ് കൊടിമരം സ്ഥാപിച്ചത്. പത്തനംതിട്ട സ്വദേശി സുനില്‍ സത്യന്‍, കൊല്ലം സ്വദേശി അനസ് എ. സലാം എന്നിവരാണ് സ്‌പെസിഫിക് ബ്ലൂ എന്ന കമ്പനിക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായത്.  

 The Sultanate of Oman officially unveiled its tallest flagpole yesterday at Al Khuwair Square. Soaring 126 meters, equivalent to a 40-storey building, the monumental structure now claims the title of the highest man-made feature in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  14 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  15 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  15 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  15 hours ago
No Image

കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത

Kerala
  •  15 hours ago