HOME
DETAILS

കമന്റിടുമ്പോള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ അപകീര്‍ത്തികരമായ കമന്റിട്ടയാളോട് 70,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവ്

  
May 24 2025 | 02:05 AM

UAE Court asks man to pay Dh70000 for social media comments

അബൂദബി: യുഎഇയിലെ പ്രവാസികള്‍ സോഷ്യല്‍മീഡിയയില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവും വിദ്വേഷം നിറഞ്ഞതുമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയാണ് യുഎഇ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി അപകീര്‍ത്തികരമായ കമന്റിട്ടയാളോട് 70,000 ദിര്‍ഹം നല്‍കാന്‍ അല്‍ ഐന്‍ സിവില്‍, കൊമേഴ്‌സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത അപകീര്‍ത്തികരമായ അഭിപ്രായങ്ങളുടെ പേരില്‍ സ്വകാര്യ വാണിജ്യസ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയിലാണ് നടപടി. യുവാവ് നടത്തിയ അഭിപ്രായപ്രകടനം സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ പരാതിപ്പെട്ടത്.

കോടതി ഫീസും നിയമപരമായ ചെലവുകളും കൂടാതെ ഭൗതികവും ധാര്‍മ്മികവുമായ നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആണ് സ്ഥാപന ഉടമ ആവശ്യപ്പെട്ടിരുന്നത്. കേസ് തള്ളണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. പ്രതിയുടെ പ്രവൃത്തികള്‍ കാരണം വില്‍പ്പനയില്‍ ഇടിവുണ്ടായതായ ആരോപണം രേഖാമൂലം തെളിയിക്കാനും പരാതിക്കാരന് കഴിഞ്ഞു. കമന്റിട്ടതിന് ശേഷമുള്ള കമ്പനിയുടെ നികുതി റിട്ടേണുകള്‍ ഉള്‍പ്പെടെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ പരിശോധിച്ചാണ് ഉത്തരവിട്ടത്. 

UAE: Court asks man to pay Dh70,000 for social media comments



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  10 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  11 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  14 hours ago