കരുളായിയിലെ കൃഷി ക@റിയാന്‍ സൗദി സ്വദേശിയെത്തി
കരുളായി: കേരളത്തിലെ കൃഷി പഠിക്കാന്‍ സൗദി, റിയാദ് സ്വദേശി കരുളായിലെത്തി. കാര്‍ഷിക മേഖലയില്‍ വിപ്ലാത്മകമായ മാറ്റം കൈവരിച്ചു കരുളായില്‍ നടപ്പാക്കുന്ന കൃഷികളും കൃഷിരീതികളും ക@ുപഠിക്കാനാണു റിയാദിലെ ഇബ്രാഹിം അല്‍ മുബേരിക് കരുളായില്‍ എത്തിയത്.
റിയാദില്‍ വ്യവസായിയായ ഇബ്രാഹിമിന് കൃഷിയും സ്വന്തമായുണ്ട്. തക്കാളി, സാലാഡ് കുകുമ്പര്‍, ബീന്‍സ് തുടങ്ങി ഒട്ടനേകം കൃഷികളാണ് ഇദ്ദേഹത്തിനു റിയാദിലുള്ളത്. കരുളായില്‍ റൈന്‍ഷെല്‍ട്ടറിലെ സാലട് വെള്ളരി കൃഷിയും നെല്‍കൃഷിയും മറ്റും ക@ു മനസിലാക്കിയാണ് ഇബ്രാഹിം മടങ്ങിയത്. നെല്‍കൃഷികാണാനായി എത്തിയപ്പോള്‍ കളം പാടശേഖരത്തില്‍ യന്ത്രമുപയോഗിച്ചു ഞാറുനടീലായിരുന്നു.
ഇവിടെയെത്തിയ ഇബ്രാഹിം ഞാറ് നടീല്‍ യന്ത്രത്തില്‍ കയറി ഞാറുനടുന്ന രീതി നേരിട്ടു മനസിലാക്കി. ര@ു വര്‍ഷം മുമ്പ് ഇവിടെ വന്നപ്പോള്‍ ഇവിടുത്തെ കൃഷി രീതികള്‍ ഇഷ്ടമായിരുന്നെന്നും അവയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും അറിയുന്നതിനുമായിട്ടാണു താന്‍ വീ@ുമെത്തിയതെന്നും യന്ത്രമുപയോഗിച്ചുള്ള നെല്‍കൃഷി വളരെ മികച്ച രീതിയാണെന്നും 100 തൊഴിലാളികള്‍ എടുക്കേ@ ജോലികള്‍ കുറഞ്ഞയാളുകള്‍ കൊ@ു മാത്രം തീര്‍ക്കാന്‍ കഴിയുമെന്നും ഇബ്രാഹിം അല്‍ മുബേരിക്ക് പറഞ്ഞു.
യന്ത്രമുപയോഗിച്ച് ഞാറ് നടുന്ന എം.കെ.എസ്.പിയിലെ തൊഴിലാളികള്‍ക്കു സ്‌നേഹോപകാരം നല്‍കിയാണ് അറബി കൃഷിയിടത്തില്‍ നിന്നും മടങ്ങിയത്. മലയാളി സുഹൃത്തുകളായ സലീം പിലാക്കലിന്റെയും സിദ്ദീഖിന്റെയും കൂടെയാണ് ഇബ്രാഹിം കൃഷിയിടങ്ങളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."