HOME
DETAILS

കുവൈത്തില്‍ വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും

  
മുനീർ പെരുമുഖം
May 26, 2025 | 9:12 AM

Kuwait to experience intense heat in coming days

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ കടുക്കുന്നതിനോടൊപ്പം താപനില കുതിച്ചുയരുകയാണ്.50 ഡിഗ്രിക്ക് മുകളിലാണ് ഇപ്പോഴത്തെ താപനില.രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ലെന്നും അടുത്ത ദിവസങ്ങളില്‍ രാജ്യത്ത് കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വേനല്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കുവൈറ്റ്, എക്കാലത്തെയും ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിനാണ് അടുത്തിടെ സാക്ഷ്യം വഹിച്ചത്.

രാജ്യത്ത് ഈ വർഷത്തെ വേനൽ കാലം ജൂൺ ഏഴിനാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ താപനില ക്രമേണ ഉയരുകയും വരണ്ട കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ  താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അൽ ഉജൈരി സെന്റർ അധികൃതർ വ്യക്തമാക്കി. 

ചൂ​ട് കൂ​ടു​ന്ന സാഹചര്യത്തിൽ ജീവിത രീതികളിലും ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ലും അതീവ ശ്ര​ദ്ധ​യും ജാഗ്രതയും വേ​ണ​മെ​ന്ന് ആരോഗ്യ വി​ദ​ഗ്ധ​ർ വ്യക്തമാക്കുന്നുണ്ട്.ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ക​യാ​ണ് വേ​ന​ൽ​കാ​ല​ത്തെ പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കു​മു​ള്ള മി​ക​ച്ച പ്ര​തി​രോ​ധം.സാ​ധാ​ര​ണ ഈ ​കാ​ല​യ​ള​വി​ല്‍ ക​ണ്ടു​വ​രു​ന്ന മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ള്‍, നീ​ര്‍ജ​ലീ​ക​ര​ണം (ഡീ​ഹൈ​ഡ്രേ​ഷ​ന്‍) തു​ട​ങ്ങി​യ​വ വെ​ള്ളം കു​ടി​ക്കു​ന്ന​തു​ക്കൊ​ണ്ട് ത​ട​യാ​ന്‍ സാ​ധി​ക്കും.പ്രത്യേകിച്ചും കു​ട്ടി​ക​ള്‍ ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ ഉ​റ​പ്പുവരുത്തണം.വേ​ന​ലി​ല്‍ ശ​രാ​ശ​രി ര​ണ്ടു ലി​റ്റ​ര്‍ മു​ത​ല്‍ മൂ​ന്നു ലി​റ്റ​ര്‍ വ​രെ വെ​ള്ളം ഒ​രു ദി​വ​സം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണമെന്നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Kuwait to experience intense heat in coming days



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്

Kerala
  •  a month ago
No Image

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

Kerala
  •  a month ago
No Image

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചു; കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് 

Kerala
  •  a month ago
No Image

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

National
  •  a month ago
No Image

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

uae
  •  a month ago
No Image

കശ്മീർ വിഷയം: 'പാകിസ്ഥാൻ മായാലോകത്തുനിന്ന് പുറത്തുവരണം'; യു.എന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

latest
  •  a month ago
No Image

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

National
  •  a month ago
No Image

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

International
  •  a month ago
No Image

ജുഡിഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം: വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻസിഇആർടി ഡയറക്ടർക്കും സുപ്രിംകോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

National
  •  a month ago
No Image

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago