HOME
DETAILS

"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers

  
Muqthar
May 27 2025 | 05:05 AM

UAE airlines announces  mega offers ahead of Eid Al Adha break

ദുബായ്: ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) നാട്ടിൽ ആഘോഷിക്കാനായി ശ്രമിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ. എമിറേറ്റ്‌സ് മുതൽ ഇത്തിഹാദ് വരെയും വിസ് എയർ അബുദാബി മുതൽ എയർ അറേബ്യ പോലുള്ള ബജറ്റ് കാരിയറുകൾ ഉൾപ്പെടെ മിക്ക യുഎഇ കാരിയറുകളും അവിശ്വസനീയമായ നിരക്കിൽ ആണ് വിമാന ടിക്കറ്റുകൾ ഓഫർ ചെയ്യുന്നത്. 

ഇന്ത്യ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, കസാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വൺവേ വിമാനങ്ങൾക്ക് 299 ദിർഹം (6,900 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഇറാൻ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള വൺവേ വിമാനത്തിന് 199 ദിർഹമാണ് വില. 

ഈദ് അൽ അദ്ഹ അവധിക്കാലത്ത് കൂടുതൽ ആളുകൾ നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനാൽ പൊതുവെ നിരക്ക് വർദ്ധിക്കുക ആണ് ചെയ്യാറുള്ളത്. എന്നാല് വ്യോമയാന സെക്ടറിലെ മത്സരാന്തരീക്ഷത്തിൽ യാത്രാ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് എയർലൈനുകളുടെ ഈ നീക്കമെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. സീസണിൽ കൂടുതൽ പ്രവാസികൾ യാത്രക്ക് ഒരുങ്ങിയിരിക്കെ ആകർഷകമായ ഓഫറുകൾ മുന്നോട്ടുവക്കാൻ എയർലൈനുകൾ മത്സരിക്കുന്നു. 

 

Fly Now, Pay Later 

 ദുബായിയുടെ മുൻനിര എയർലൈനായ എമിറേറ്റ്‌സ് രസകരമായ ഒരു ഓഫർ ആണ് മുന്നോട്ടുവച്ചത്. 'Fly Now, Pay Later (ഇപ്പോൾ പറക്കുക, പിന്നെ പണമടയ്ക്കുക) എന്നാണ് കമ്പനിയുടെ ഓഫർ. തിരഞ്ഞെടുത്ത യുഎഇ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മൂന്ന് പ്രതിമാസ തവണകളിൽ സീറോ പ്രോഫിറ്റ് ക്രെഡിറ്റ് ഉപയോഗിച്ച് ടിക്കറ്റിന് പണം നൽകാനുള്ള അവസരം എമിറേറ്റ്‌സ് ഓഫർ ചെയ്യുന്നു. യാത്രാ പാക്കേജുകൾക്കുള്ള EMI ഓപ്ഷനുകൾ പ്രയോജനപ്പെടുത്തുന്നതിൽ ഉപഭോക്താക്കൾ ശ്രമിക്കുന്നതായി പ്ലൂട്ടോ ട്രാവൽസിലെ മാർക്കറ്റിംഗ് ഡയറക്ടർ സപ്ന ഐദാസനി പറഞ്ഞു . ട്രാവൽ ഏജൻസികളും എയർലൈനുകളും ഈ ഓഫറിനെ വളരെയധികം പിന്തുണയ്ക്കുന്നു. ട്രാവൽ ഏജന്റുമാർ 2,500 ദിർഹത്തിന്റെ പാക്കേജ് പോലും അഞ്ച് EMI ആക്കി മാറ്റാൻ കഴിയുന്ന പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും സ്വപ്ന പറഞ്ഞു. 

 

 എയർലൈൻ്റെ കുറഞ്ഞ നിരക്ക് ഓഫറുകൾ 

ഷാർജയുടെ എയർ അറേബ്യ ഇന്ത്യ, അർമേനിയ, ഈജിപ്ത്, ഒമാൻ, ലെബനൻ, സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ഓഫർ ചെയ്യുന്നു. ജൂൺ 2-നകം ടിക്കറ്റ് ബുക്ക് ചെയ്യാനും യുഎഇയിൽ നിന്ന് 129 ദിർഹം മുതൽ വൺ വെ പറക്കാനും എയർലൈൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഓഫർ കാലയളവ് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ്. 

 ഒമാനിലേക്ക് 129 ദിർഹം, ബഹ്‌റൈനിലേക്ക് 149, കുവൈത്തിലേക്ക് 149, സൗദി അറേബ്യയിലേക്ക് 149 എന്നിവയാണ് മറ്റ് മികച്ച ഓഫറുകൾ. 

ദുബായ് വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് 965 ദിർഹത്തിൽ നിന്നുള്ള റിട്ടേൺ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 

 

Buy One Get One 

 സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ മുന്നോട്ട് വയ്ക്കുന്ന ഓഫർ ആണ് Buy One Get One (ഒന്ന് വാങ്ങൂ, ഒന്ന് സൗജന്യം) എന്നത്.

 ഗസ്റ്റ് ക്ലാസിൽ (സേവർ) തിരഞ്ഞെടുത്ത ആഭ്യന്തര, പ്രാദേശിക റൗണ്ട്-ട്രിപ്പ് ഫ്ലൈറ്റുകളിൽ യാത്രക്കാർക്ക് ആണ് ഈ ഓഫർ ലഭിക്കുക. 2025 മെയ് 25 നും മെയ് 28 നും ഇടയിലുള്ള ബുക്കിംഗുകൾക്കും 2025 ജൂലൈ 1 നും ഓഗസ്റ്റ് 31 നും ഇടയിലുള്ള യാത്രകൾക്കും ആണ് പരിമിതകാല ഓഫർ ലഭിക്കുക..

യാത്രക്കാർക്ക് BUY1Get1 എന്ന കോഡ് ഉപയോഗിച്ച് പ്രമോഷൻ ആക്റ്റീവ് ആക്കാവുന്നതാണ്. ഇത് സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്കും ദുബായ്, അബുദാബി (യുഎഇ), ദോഹ (ഖത്തർ), സലാല (ഒമാൻ), അൽ മനാമ (ബഹ്‌റൈൻ), കുവൈറ്റ് സിറ്റി, അമ്മാൻ (ജോർദാൻ) എന്നിവിടങ്ങളിലേക്കും ബാധകമാണ്.

UAE airlines launch mega offers ahead of Eid Al Adha break

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago