മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ
മസ്കറ്റ് റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സയ്യിദ് ഷംസുദ്ധീൻ തങ്ങൾ സോഹാർ പ്രസിഡണ്ടും അബ്ദുല്ലത്തിഫ് ഫൈസി സലാല ജനറൽ സെക്രട്ടറിയും മുഹമ്മദലി ഫൈസി റൂവി ട്രഷറർ, ഇമ്പിച്ചി അലി മുസ്ല്യാർ സമദ്ഷാൻ പരീക്ഷാ ബോർഡ് ചെയർമാൻ , യൂസുഫ് മുസ്ല്യാർ സീബ് വർക്കിംഗ് പ്രസിഡണ്ട്, മുസ്തഫ നിസാമി സിനാവ് വർക്കിംഗ് സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഹമ്മദ് അസ്അദി ഐ ടി കോർഡിനേറ്റർ 'ഹാഷിം ഫൈസി റൂവി പരീക്ഷാ ബോർഡ് വൈസ് ചെയർമാൻ,
ഷംസുദ്ധീൻ ബാഖവി ഇബ്രാ, അംജദ് ഫൈസി ബർക്ക, വൈസ് പ്രസിഡണ്ടുമാർ, സക്കീർ ഹുസൈൻ ഫൈസി റൂവി, അബ്ദുല്ല യമാനി മത്ര, ബശീർ ഫൈസി സൂർ ,ജോൺ :
സെക്രട്ടരിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ ' എസ് കെ എസ് ബി വി ചെയർമാനായി മോയിൻ ഫൈസി ബോഷർ,കൺവീനർ മുസ്തഫ റഹ്മാനി മൊബേല, മുസാബഖ ചെയർമാനായി സുബൈർ ഫൈസി അസൈബ, ഷബീർ ഫൈസി കദറ ,എന്നിവരെയും തെരഞ്ഞെടുത്തു.
മസ്കറ്റ് സുന്നി സെൻ്റർ ഓഫിസിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സയ്യിദ് ഷംസുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എസ് ഐ സി ഒമാൻ നേഷണൽ കമ്മറ്റി പ്രസിഡണ്ട് അൻവർ ഹാജി ഉൽഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ പ്രഭാഷണം നടത്തി. യോഗത്തിൽ ഹജ്ജിന് പോകുന്ന സക്കീർ ഹുസൈൻ ഫൈസിക്ക് യാത്രയയപ്പ് നൽകി. ഇമ്പിച്ചി അലി മുസ്ല്യാർ സ്വാഗതവും സക്കീർ ഹുസൈൻ ഫൈസി നന്ദിയും പറഞ്ഞു.
You might want to try searching online for the latest information on the office bearers of Muscat Range Jamiyyatul Muallimin. This should give you the most up-to-date details on the organization's leadership and contact information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."