നടുവിലില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷം
ആലക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നടുവില്‍ ടൗണിലുണ്ടണ്ടായ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ ഉത്തൂര്‍ സ്വദേശി ചപ്പിലി അജയന് (32), പ്രാന്‍ സജിത്ത് (29) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. സി.പി.എം ഓഫിസിനു സമീപത്തു വെച്ച് മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. സംഘമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ഓഫിസിലേക്ക് കല്ലെറിഞ്ഞതാണ് സംഘര്‍ഷം ഉണ്ടണ്ടാകാന്‍ കാരണമെന്ന് സി.പി. എമ്മും ആരോപിച്ചു. ആലക്കോട് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ മലയോര മേഖലയിലുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."