HOME
DETAILS

കടവന്ത്രയില്‍ കാണാതായ കുട്ടിക്കൊപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍; ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലിസ് 

  
Web Desk
May 28 2025 | 04:05 AM

Missing Kochi Schoolboy Found in Thodupuzha Man in Custody for Attempted Abuse

കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയില്‍നിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ കസ്റ്റഡിയില്‍. കൈനോട്ടക്കാരനായ ശശികുമാര്‍ എന്ന ഇയാളാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് പൊലിസിനെ വിളിച്ചറിയിക്കുന്നത്. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തും. 


ഇന്നലെ കൊച്ചിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷിഫാനെയെ ഇടുക്കി തൊടുപുഴയില്‍ നിന്നാണ് കണ്ടെത്തിയത്. തൊടുപുഴ ബസ് സ്റ്റാന്റിനു സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.  കണ്ടെത്തുന്ന സമയം കുട്ടിയോടൊപ്പം ശശികുമാറുമുണ്ടായിരുന്നു. 

ഇടപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെ രാവിലെ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ കുടുംബം എളമക്കര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. കൊച്ചി നഗരത്തില്‍ ഉടനീളം പൊലിസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഇടപള്ളി ലുലു മാളിനു സമീപമുള്ള വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കണ്ടെത്തിയ വിവരം ലഭിച്ചതിന് പിന്നാലെ രക്ഷിതാക്കള്‍ തൊടുപുഴയില്‍ എത്തിയിട്ടുണ്ട്. 

കുട്ടി രാവിലെ 8നാണ് സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി പോയത്. എന്നാല്‍ ഒമ്പതരയോടെ തന്നെ കുട്ടി പരീക്ഷാ ഹാള്‍ വിട്ടിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയെന്ന് സംശയിച്ചെങ്കിലും കുട്ടി അവിടെ എത്തിയതായി വിവരമൊന്നും ലഭിച്ചിരുന്നില്ല.

An 8th-grade student who went missing from Kadavanthra, Kochi, has been found in Thodupuzha. CCTV footage helped identify a man named Sashikumar, now in police custody for allegedly attempting to abuse the child. A POCSO case is being registered against the accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്   

latest
  •  19 hours ago
No Image

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

Kerala
  •  19 hours ago
No Image

കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  20 hours ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  20 hours ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  20 hours ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  20 hours ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  20 hours ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  21 hours ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  21 hours ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  21 hours ago


No Image

ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്

International
  •  a day ago
No Image

പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്

Kerala
  •  a day ago
No Image

കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  a day ago
No Image

മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago