HOME
DETAILS

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

  
ഇ.പി മുഹമ്മദ്
May 29 2025 | 02:05 AM

nilambur by election congress pv anvar mla

കോഴിക്കോട്: പി.വി അൻവറിന്റെ സമ്മർദ തന്ത്രങ്ങളുണ്ടാക്കിയ അസ്വസ്ഥതയ്ക്കിടെ, വിഷയത്തിൽ കോൺഗ്രസിലും ഭിന്നസ്വരം. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറ്റേദിവസം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതടക്കം പ്രചാരണ രംഗത്ത് ലഭിച്ച മേൽക്കൈയെ ബാധിക്കുന്ന തരത്തിലേക്ക് നിലവിലെ പ്രശ്‌നങ്ങൾ മാറുമോ എന്ന ആശങ്കയിൽ സമവായ നീക്കങ്ങൾ സജീവമായി. 

അൻവറിന്റെ വിലപേശലും ഭീഷണിയും വിലവയ്ക്കാതെ മുന്നോട്ടുപോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനാണ് കോൺഗ്രസിൽ കൂടുതൽ പിന്തുണയുള്ളത്. ഷൗക്കത്തിനെതിരായ പ്രസ്താവനകൾ തിരുത്തി, യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ശേഷം അൻവറിന്റെ കാര്യത്തിൽ തീരുമാനം എന്നതാണ് സതീശന്റെ നിലപാട്. 

ഇന്നലെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ വി.ഡി സതീശനെതിരേ ആഞ്ഞടിച്ചിരുന്നു. യു.ഡി.എഫിൽ അസോഷ്യേറ്റ് അംഗമാക്കാമെന്ന് ധാരണ ആയിരിക്കെ അൻവർ നടത്തിയ അധിക്ഷേപങ്ങൾ കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചെങ്കിലും സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ഇതിനോട് കരുതലോടെയാണ് പ്രതികരിച്ചത്. നിലവിലെ അനുകൂല രാഷ്ട്രീയ അന്തരീക്ഷം മോശമാകരുതെന്ന ആഗ്രഹവും നേതാക്കൾക്കുണ്ട്. 

മുന്നണിയിൽ സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥിയെ അൻവർ നിരന്തരം ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളും. അതിനിടെയാണ് ഭിന്നസ്വരവുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയത്.  അൻവർ മുന്നണിയിൽ വേണ്ടെന്ന് വി.ഡി സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട എന്ന കെ. സുധാകരന്റെ പ്രസ്താവനയാണ് കാര്യങ്ങൾ കുഴക്കിയത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെയും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെയും നോക്കുകുത്തിയാക്കി വി.ഡി സതീശൻ ഒറ്റയ്ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നെന്ന പരാതിയും സുധാകരനുണ്ട്. അൻവറിനെ അപമാനിക്കരുതെന്ന നിലപാടുള്ള ചെന്നിത്തലയും സമവായ നീക്കം നടത്തുന്നുണ്ട്. 

അതേസമയം, അൻവറിന്റെ ഭീഷണിക്ക് നിന്നുകൊടുക്കരുതെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും നിലപാട്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയാൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ ഘട്ടത്തിൽ തന്റെ ഉറ്റ അനുയായിയെ സുധാകരൻ അൻവറിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചതിൽ സതീശന് അതൃപ്തിയുണ്ട്. 

ഭിന്നത രൂക്ഷമാകുന്നതിനിടെ ഇന്നലെ കോഴിക്കോട്ടെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുനയ നീക്കങ്ങൾ നടത്തി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‍ലിം ലീഗും സമവായ ശ്രമങ്ങൾ തുടരുകയാണ്. കെ.സി വേണുഗോപാലും കുഞ്ഞാലിക്കുട്ടിയും ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തിൽ വേണുഗോപാലിനെ കണ്ട ശേഷമേ തീരുമാനം എടുക്കൂ എന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അൻവറുമായി കൂടിക്കാഴ്ച നടത്താതെ വേണുഗോപാൽ രാത്രിയോടെ ഡൽഹിക്ക് തിരിച്ചു. അൻവർ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന സൂചന നൽകി ഇന്നലെ വൈകീട്ടോടെ നിലമ്പൂരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷൗക്കത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ചതോടെ അൻവറിനെ അവഗണിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും എങ്ങനെയെങ്കിലും യു.ഡി.എഫിൽ കയറിക്കൂടുകയെന്നതാണ് അൻവറിന്റെ ലക്ഷ്യം. ഇതോടെയാണ് വിലപേശൽ ശക്തമാക്കിയത്. എന്നാൽ, അൻവറിന് മുന്നിൽ മറ്റ് പോംവഴികൾ ഇല്ലെന്നും അദ്ദേഹം അടുത്ത ദിവസത്തോടെ വഴങ്ങുമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്   

latest
  •  15 hours ago
No Image

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

Kerala
  •  15 hours ago
No Image

കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  16 hours ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  16 hours ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  16 hours ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  16 hours ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  16 hours ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  17 hours ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  17 hours ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  17 hours ago