കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം പത്ത് ദിവസത്തേക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടു.
നാളെ മുതല്‍ 15,000 ഘനഅടി വീതം വെള്ളം തമിഴ്നാടിന് നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശം.എന്നാല്‍ കൂടുതല്‍ ജലം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. നദീജല ട്രൈബ്യൂണലാണ് അക്കാര്യം പരിഗണിക്കേണ്ടെതെന്നും കോടതി വ്യക്തമാക്കി.
മഴ കുറഞ്ഞതിനാല്‍ കാവേരിയുടെ നാല് സംഭരണികളിലായി 80 ടിഎംസി ജലത്തിന്റെ കുറവുള്ളതായും വെള്ളം തുറന്നുവിടാന്‍ സാധിക്കില്ലെന്നും കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എഫ്.എസ്. നരിമാന് കോടതിയെ അറിയിച്ചു.
ജീവിക്കു, ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വമാണ് കവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടക സ്വീകരിക്കേണ്ടതെന്ന് ഡിവിഷന് ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റീസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."