HOME
DETAILS

ഡിഗ്രിയുണ്ടോ? ക്ലീന്‍ കേരള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറാവാം; 25,000 ശമ്പളം; അപേക്ഷ ജൂണ്‍ 11 വരെ

  
May 31 2025 | 08:05 AM

assistant manager recruitment under clean kerala company limited for degree holders salary upto 25000

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വയനാട് ജില്ല ഓഫീസിലാണ് അവസരമുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 11.

തസ്തിക & ഒഴിവ്

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍. ആകെ ഒരു ഒഴിവാണുള്ളത്. വയനാട് ജില്ലയിലാണ് നിയമനം. 

പ്രായം

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.

എഞ്ചിനീയറിങ് ഡിഗ്രി, എംബിഎ, എംഎസ് ഡബ്ല്യൂ, എംടെക് തുടങ്ങിയ അധിക യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂ സമയത്ത് 5 മാര്‍ക്ക് അധികമായി ലഭിക്കും. 

ബിരുദധാരികള്‍ക്ക്  5 വര്‍ഷവും, ബിരുദാനന്തര ബിരുദധാരികള്‍ക്ക് 3 വര്‍ഷവും തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. 

മാലിന്യ സംസ്‌കരണ മേഖലയിലും, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളില്‍ പ്രവൃത്തിച്ചിട്ടുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 25,000 രൂപ ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോം, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 11ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി നോട്ടിഫിക്കേഷനില്‍ നല്‍കിയ വിലാസത്തില്‍ എത്തിക്കണം. 

അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ തീയതിയും, സമയവും പ്രത്യേകം അറിയിക്കും. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

assistant manager recruitment under clean kerala company limited for degree holders salary upto 25000 apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം

National
  •  2 hours ago
No Image

ഒമാനിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളും സമയവും

oman
  •  2 hours ago
No Image

പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്

uae
  •  3 hours ago
No Image

ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം

Cricket
  •  3 hours ago
No Image

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ 

Kerala
  •  3 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി

International
  •  4 hours ago
No Image

ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും

Cricket
  •  4 hours ago