HOME
DETAILS

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

  
Web Desk
June 04 2025 | 08:06 AM

Sultan Haitham to perform Eid Al Adha prayers at Sultan Qaboos Mosque in Nizwa

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അൽ സഈദ് ഇത്തവണ ബലി പെരുന്നാൾ നിസ്കാരം നിർവഹിക്കുക അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വയിലെ വിലായത്തിലുള്ള സുൽത്താൻ ഖാബൂസ് പള്ളിയിൽ. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദ് കുടുംബം, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പോലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, അൽ ദഖിലിയ ഗവർണറേറ്റിലെ സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വാലികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, പൗരന്മാർ എന്നിവരും സുൽത്താനോട് ഒപ്പം നിസ്കരിക്കാൻ എത്തും. റോയൽ കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം ഉളളത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെതു പോലെ ഒമാനിൽ വെള്ളിയാഴ്ചയാണ് ബലി പെരുന്നാൾ. 

ബലിപെരുന്നാളിടോനുബന്ധിച്ചുള്ള ദേശീയ പൊതു അവധിദിനങ്ങള്‍ നേരത്തേ ഒമാൻ സുൽത്താൻ പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. രാജകീയ ഉത്തരവ് പ്രകാരം ജൂണ്‍ 5 വ്യാഴാഴ്ച തുടങ്ങി ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി നീണ്ടുനില്‍ക്കുക. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സാധാരണ പ്രവൃത്തി സമയം ജൂണ്‍ 10 ചൊവ്വാഴ്ച പുനരാരംഭിക്കും.  പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം മതപരമായ പരിശുദ്ധ സമയങ്ങള്‍ ചെലവഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് അവധി പ്രഖ്യാപനമെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

Sultan Haitham to perform Eid Al Adha prayers at Sultan Qaboos Mosque in Nizwa

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  16 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  17 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  17 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  17 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  18 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  18 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  18 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  18 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  19 hours ago