HOME
DETAILS

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു

  
Web Desk
June 04, 2025 | 12:39 PM

7 Dead 25 Injured in Stampede During RCB Victory Celebration

ബെംഗളുരു: ആര്‍സിബിയുടെ ഐപിഎല്‍ 2025ലെ കിരീടനേട്ടത്തോടനുബന്ധിച്ച് നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്താണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 25ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.

ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ വിവിധ ഗേറ്റുകളിലൂടെ തിടുക്കത്തില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ഥലത്തുണ്ടായിരുന്ന പൊലിസ് പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.

റോഡുകളിലെ തിരക്ക് കാരണം ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ ആശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് പൊലിസ് പറഞ്ഞു. 

നിരവധി പൊലിസുകാര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു. ആഘോഷം കാണാന്‍ ആളുകള്‍ മരങ്ങളില്‍ കയറുന്നതും ചില്ലകളില്‍ ഇരിക്കുന്നതും വീഡിയോകളില്‍ കാണാം. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള വിജയാഘോഷ പരേഡ് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ ആഘോഷവേളയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. 

സര്‍ക്കാര്‍ സംഘടിപ്പിച്ച അനുമോദന പരിപാടി കാണാന്‍ വിധാന്‍ സൗധ പരിസരത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസിന് ലാത്തി വീശേണ്ടി വന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ബുധനാഴ്ച എച്ച്എഎല്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ആര്‍സിബി ടീമിനെ സ്വീകരിച്ചത്. 

A tragic stampede during Royal Challengers Bangalore’s IPL victory celebration claimed 7 lives and left 25 injured. The incident occurred amid overcrowding and lack of crowd control measures.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  a month ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  a month ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  a month ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  a month ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  a month ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  a month ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  a month ago