HOME
DETAILS

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

  
Web Desk
June 04, 2025 | 1:43 PM

Bengaluru Tragedy 11 Dead Nearly 50 Injured in Devastating Incident

ബെംഗളുരു: ആർസിബിയുടെ ഐപിഎൽ 2025ലെ കിരീടനേട്ടത്തോടനുബന്ധിച്ച് നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്താണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 50ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.

ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ വിവിധ ഗേറ്റുകളിലൂടെ തിടുക്കത്തിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ഥലത്തുണ്ടായിരുന്ന പൊലിസ് പരുക്കേറ്റവരെ ആംബുലൻസുകളിൽ കയറ്റി അടുത്തുള്ള ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്..


റോഡുകളിലെ തിരക്ക് കാരണം ആംബുലൻസുകൾക്ക് വേഗത്തിൽ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്ന് പൊലിസ് പറഞ്ഞു. 

നിരവധി പൊലിസുകാർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു. ആഘോഷം കാണാൻ ആളുകൾ മരങ്ങളിൽ കയറുന്നതും ചില്ലകളിൽ ഇരിക്കുന്നതും വീഡിയോകളിൽ കാണാം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള വിജയാഘോഷ പരേഡ് കർണാടക സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. ഇന്നലെ രാത്രി മുതൽ ആഘോഷവേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. 

സർക്കാർ സംഘടിപ്പിച്ച അനുമോദന പരിപാടി കാണാൻ വിധാൻ സൗധ പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലിസിന് ലാത്തി വീശേണ്ടി വന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇന്ന് എച്ച്എഎൽ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ആർസിബി ടീമിനെ സ്വീകരിച്ചത്. 

A tragic incident in Bengaluru has claimed the lives of 11 people, with nearly 50 others injured. Rescue operations are ongoing as authorities investigate the cause of the tragedy. Medical teams are attending to the injured, and the government has promised swift action and support for the victims' families.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  14 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  14 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  14 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  14 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  14 days ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  14 days ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  14 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  14 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  14 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  14 days ago