HOME
DETAILS

അയോധ്യയില്‍ രാമക്ഷേത്ര പാതയിലെ മാംസ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ യോഗി സര്‍ക്കാര്‍

  
Web Desk
June 01 2025 | 10:06 AM

Yogi government is preparing to ban meat sales along the main routes leading to the Ayodhya Ram Temple

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളില്‍ മാംസ വില്‍പ്പന നിരോധിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. രാമപാത, ധാമകോസി മാര്‍ഗ് തുടങ്ങിയ ഇടങ്ങളില്‍ മാംസ വില്‍പ്പനശാലകള്‍ നിരോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കടകള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. 

രാമപാത, ധര്‍മ കോശി, പരികര്‍മ മാര്‍ഗ്, പഞ്ചകോശി മാര്‍ഗ് എന്നിവിടങ്ങളിലായി 22 മാസം വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുപി സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇതിനെതിരെ യോഗി ആദിത്യനാഥിന്റെ ജനത ദര്‍ബാറില്‍ പരാതികള്‍ ലഭിച്ചെന്നാണ് സര്‍ക്കാര്‍ വാദം. തുടര്‍ന്നാണ് കടകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അയോധ്യ മേയര്‍ ഗിരീഷ് പാട്ടില്‍ ത്രിപാഠി അറിയിച്ചു. മാംസ നിരോധനത്തിന് പുറമെ ചില ഭാഗങ്ങളില്‍ മദ്യം നിരോധിക്കാനും തീരുമാനമുണ്ട്. 

കടകള്‍ മാറ്റി സ്ഥാപിക്കാന്‍ ഏഴ് ദിവസത്തെ അവധിയാണ് നല്‍കിയിട്ടുള്ളത്. സമയപരിധിക്കുള്ളില്‍ കട ഒഴിയാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഫുഡ് കമ്മീഷണര്‍ മണിക് ചന്ദ് സിങ് പറഞ്ഞു. 

നേരത്തെ നവരാത്രി ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ചില്‍ യുപിയിലെ മാംസ ശാലകള്‍ക്ക് സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നിരുന്നു. ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന നടത്തരുതെന്നായിരുന്നു നിര്‍ദേശം. ഒമ്പത് ദിവസത്തെ നിരോധനമാണ് അന്ന് കൊണ്ടുവന്നത്. ഇതിന് പുറമെ ഏപ്രില്‍ 6ന് രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, മാംസ വില്‍പ്പന നിരോധിക്കുകയും ചെയ്തിരുന്നു.

Yogi government is preparing to ban meat sales along the main routes leading to the Ayodhya Ram Temple. The decision is to prohibit meat shops on roads like Rampath and Dharmakosi Marg. Notices have already started being issued to the concerned shops.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"19 പേരുടെ നാമനിർദ്ദേശ പത്രികകൾ; സൂക്ഷ്മ പരിശോധന ഇന്ന്"; നിലമ്പൂരിൽ പ്രചാരണം ശക്തമാക്കാൻ മുന്നണികൾ

Kerala
  •  12 hours ago
No Image

ബലി പെരുന്നാൾ വൈബ് കൂട്ടാൻ എമിററേറ്റ്സും; ദുബായ് വിമാനത്താവളത്തിൽ ഐസ്‌ക്രീം ഫ്രീ

uae
  •  12 hours ago
No Image

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  20 hours ago
No Image

ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം

Cricket
  •  20 hours ago
No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  20 hours ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  20 hours ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  21 hours ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  21 hours ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  21 hours ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  21 hours ago