സമ്പൂര്‍ണ വൈദ്യൂതീകരണം: ജനകീയ സമിതികള്‍ ഊര്‍ജിതമായി ഇടപെടണമെന്നു മന്ത്രി
കൊച്ചി: സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണതലങ്ങളിലും രൂപീകൃതമായിട്ടുള്ള ജനകീയ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ ജനകീയസമിതികളോട് മികച്ച സഹകരണം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്്ഥരോട് ആവശ്യപ്പെട്ടു. സമ്പൂര്‍ണവൈദ്യുതീകരണം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിയോജകമണ്ഡലത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി ഉണ്ടെന്ന് ഉറപ്പുവരുത്തി എം എല്‍ എമാരാണ് സമിതികളെ നയിക്കുന്നത്. അതതു അവസരങ്ങളില്‍ ഇടപെട്ടുകൊണ്ട് ഉദ്യോഗസ്്ഥര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി പദ്ധതി വിജയത്തിലെത്തിക്കാന്‍ കഴിയണം.
ഇനിയും വൈദ്യുതിയില്ലാത്തവര്‍ക്ക് അതിനായി സെപ്റ്റംബര്‍ എട്ടുവരെ അപേക്ഷ നല്‍കാം. അടുത്ത മാര്‍ച്ചില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യൂതീകരണം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍ഗണന. പുറമ്പോക്കില്‍ താമസിക്കുന്നവരുള്‍പ്പെടെയുള്ള ബിപിഎലുകാര്‍ക്കും എപിഎലുകാരായ പാവങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ഇളവോടെ നല്‍കും. ഇതിനായി 2012 ആഗസ്റ്റ് നാലിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."