
പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ്; മലബാറിൽ അഡ്മിഷൻ ലഭിച്ചത് 50 ശതമാനം വിദ്യാർഥികൾക്ക് മാത്രം

മലപ്പുറം: പ്ലസ് വൺ ഏകജാലകം ആദ്യ അലോട്ട്‌മെന്റിൽ മലബാർ ജില്ലകളിൽ പുറത്തായത് 1.29 ലക്ഷം വിദ്യാർഥികൾ. പാലക്കാട് മുതൽ കാസർകോട് വരെ ആറു ജില്ലകളിൽ ഈ വർഷം 2,55,979 അപേക്ഷകളാണുണ്ടായിരുന്നത്. ഇതിൽ 1,26,273 പേർക്കാണ് അവസരം ലഭിച്ചത്.1,29,706 വിദ്യാർഥികൾ പുറത്തായി. ഇനി അവശേഷിക്കുന്നത് 61,202 സീറ്റുകൾ മാത്രമാണ്.
ആദ്യ അലോട്ട്‌മെന്റിൽ തന്നെ ജനറൽ, മുസ്‌ലിം സംവരണ സീറ്റുകൾ 99 ശതമാനവും നിറഞ്ഞു. ജനറൽ വിഭാഗത്തിൽ 80,449 സീറ്റിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. ഇതിൽ പാലക്കാട് ജില്ലയിൽ 17 സീറ്റുകളാണ് ആകെ ഒഴിഞ്ഞു കിടക്കുന്നത്. മലബാറിലെ മറ്റു ജില്ലകളിൽ സീറ്റ് പൂർണമായി. മുസ്‌ലിം സംവരണത്തിൽ 8634 സീറ്റിൽ 8626 സീറ്റിലും അലോട്ട്‌മെന്റ് നടത്തി. പാലക്കാട് ജില്ലയിൽ ആറ് സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. സംവരണ സീറ്റുകളിൽ മുസ്‌ലിം വിഭാഗം ഒഴിച്ച് മറ്റുള്ളവയിലെല്ലാം മിക്ക ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഈഴവ, തിയ്യ വിഭാഗത്തിൽ മലബാറിലെ 8956 സീറ്റിൽ 204 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്ത 3630 സീറ്റിൽ 560 എണ്ണത്തിലാണ് അലോട്ട്‌മെന്റ് നടന്നത്. 3070 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ക്രിസ്ത്യൻ ഒ.ബി.സിയിൽ 1091 സീറ്റിൽ 1044 സീറ്റും, ഹിന്ദു ഒ.ബി.സിയിൽ 3330 സീറ്റിൽ 738 സീറ്റും ഒഴിഞ്ഞു കിടക്കുന്നു.
പട്ടികജാതി വിഭാഗത്തിലെ 24,030 സീറ്റിൽ 12,816 സീറ്റുകളാണ് ഉൾപ്പെട്ടത്. 11,214 എണ്ണം ഒഴിവുണ്ട്. പട്ടികവർഗ വിഭാഗത്തിന് അനുവദിച്ച 15751 സീറ്റിൽ 2613 എണ്ണത്തിലാണ് ഒന്നാം അലോട്ട്‌മെന്റ് നടന്നത്. 13138 സീറ്റുകൾ ബാക്കിയുണ്ട്. ശാരീരക വെല്ലുവിളികൾ നേരിടുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സംവരണം ചെയ്ത 3325 സീറ്റിൽ 1703 എണ്ണമാണ് ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടത്. 1622 എണ്ണം ബാക്കിയുണ്ട്.
കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗത്തിൽ 671 സീറ്റിൽ 79 എണ്ണമാണ് അലോട്ട്‌മെന്റ് നടത്തിയത്. 592 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ കാസർകോട്, പാലക്കാട് ജില്ലകളിൽ മാത്രമാണ് സീറ്റുള്ളത്. ഇതിലെ 215 സീറ്റിൽ പാലക്കാട്ട് ഒരെണ്ണമാണ് ഇനി ഒഴിവുള്ളത്. ധീവര വിഭാഗത്തിനുള്ള 2239 സീറ്റിൽ 1698 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. വിശ്വകർമ വിഭാഗത്തിൽ 2239 സീറ്റിൽ 2183 എണ്ണവും ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടു. 56 എണ്ണമാണ് ശേഷിക്കുന്നത്. കുശവ വിഭാഗത്തിന് 1391 സീറ്റിൽ 526 സീറ്റിൽ അലോട്ട്‌മെന്റായി. 865 എണ്ണം ബാക്കിയുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കുള്ള 12,264 സീറ്റുകളിൽ 3776 സീറ്റുകൾ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടു. 8488 സീറ്റുകൾ ശേഷിക്കുന്നുണ്ട്. കുടുമ്പി വിഭാഗത്തിലെ 1391 സീറ്റിൽ 15 എണ്ണമാണ് അലോട്ട്‌മെന്റിൽ ഉൾപ്പെട്ടത്. 1376 സീറ്റുകളും ഒഴിവാണ്. സ്‌പോർട്‌സ് ക്വാട്ടയിൽ 4753 അപേക്ഷകരാണുള്ളത്. 4117 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 3453 സീറ്റുകളാണ് ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടത്. 664 സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. സംവരണ സീറ്റുകളിൽ അപേക്ഷകരില്ലാത്ത പക്ഷം ഇവ മുഴുവനും ജനറലിലേക്ക് മാറ്റും.
The first allotment for Plus One admissions in Kerala's Malabar region has left only 50% of applicants with confirmed seats, sparking concerns over seat shortages and high competition. Parents and students express frustration as many remain unallotted. Stay updated on the latest developments and alternative options for admissions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 7 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു
International
• 7 hours ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും
National
• 7 hours ago
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും
International
• 7 hours ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 14 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 15 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 15 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 15 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 15 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 15 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 16 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 17 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 17 hours ago
ഐപിഎൽ 2025; വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ
Cricket
• 17 hours ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 18 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 19 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 19 hours ago
കോഴിക്കോട് 35 വർഷം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 24 പവൻ മോഷ്ടിച്ച 65 കാരൻ അറസ്റ്റിൽ
Kerala
• 19 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 19 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 20 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 17 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 17 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 18 hours ago