HOME
DETAILS

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

  
Web Desk
June 03 2025 | 15:06 PM

Cargo ship sinks off Kochi government sanctioned coast 10 crore aid  for fishermen

തിരുവനന്തപുരം: കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 10 കോടി 55 ലക്ഷം രൂപയാണ് അടിയന്തര ധനസഹായമായി അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തൊഴിലാളികള്‍ക്കാണ് സഹായധനം ലഭിക്കുക. 

കപ്പലപകടം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 78,498 കുടുംബങ്ങള്‍ക്ക് സഹായ ധനം വകയിരുത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും, ആറ് കിലോ അരിയും വീതമാണ് ലഭിക്കുക. 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും സഹായത്തിന്റെ പരിധിയില്‍ വരും. 



കപ്പൽ അപകടത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. താൽക്കാലിക സഹായമായി 1000 രൂപയും 6 കിലോ അരി ഉൾപ്പെടെ സൗജന്യ റേഷനുമാണ് പ്രഖ്യാപിച്ചത്. 

മാത്രമല്ല കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്നും, ഇന്ധനം പുറത്തെടുക്കുന്നതുവരെ ഈ മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകട സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ മാറി മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്നും അദ്ദേഹം നിർദേശിച്ചു. കപ്പലിൽ 643 കണ്ടെയ്നറുകളുണ്ടായിരുന്നതിൽ 73 എണ്ണം ശൂന്യമായിരുന്നു. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡും ഒരെണ്ണത്തിൽ റബ്ബർ കോമ്പൗണ്ടും ഉൾപ്പെടെ തുണി, പ്ലാസ്റ്റിക് തുടങ്ങിയവ അടങ്ങിയിരുന്നു. ഏകദേശം 100 കണ്ടെയ്നറുകൾ കടലിൽ വീണതായും, 54 എണ്ണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം തീരത്ത് നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികളും അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം മേഖലകളിലെ നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  8 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  9 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  9 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  9 hours ago
No Image

പ്രവാചകനിന്ദ: ഷര്‍മിഷ്ഠ പനോലിക്കെതിരേ പരാതി നൽകിയ യുവാവിനെതിരേ കേസെടുത്ത് കൊൽക്കത്ത പൊലിസ്

National
  •  9 hours ago
No Image

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

latest
  •  9 hours ago
No Image

ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ

International
  •  10 hours ago
No Image

സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

International
  •  10 hours ago
No Image

ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും

National
  •  10 hours ago
No Image

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും

International
  •  10 hours ago