HOME
DETAILS

വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്

  
June 04, 2025 | 6:15 PM

Thrissur Man Arrested for Trespassing into Female Doctors Hostel Claims Room Number Confusion

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ അനധികൃതമായി കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് മഠത്തിപറമ്പ് സ്വദേശിയായ ജയകൃഷ്ണൻ (27) എന്ന യുവാവാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംഭവം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു. പി.ജി. പഠനം നടത്തുന്ന ജൂനിയർ വനിതാ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ മുറിയിലേക്കാണ് യുവാവ് അതിക്രമിച്ച് കടന്നത്. രണ്ട് യുവ ഡോക്ടർമാരെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ, അവരുടെ നിലവിളി കേട്ടെത്തിയ സഹപാഠികൾ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവ് നല്‍കിയ മൊഴിയിൽ പറയുന്നത്, മോർച്ചറിക്ക് സമീപം പരിചയപ്പെട്ട ഒരു വനിതാ ഡോക്ടറാണ് തനിക്ക് ഹോസ്റ്റലിലെത്താനുള്ള വഴി  പറഞ്ഞു തന്നത് എന്നാണ്. എന്നാൽ, യുവതി നൽകിയ മുറി നമ്പർ തെറ്റായതോടെ ഈ സംഭവം ഉണ്ടായെന്നാണ് ഇയാളുടെ വാദം. എന്നാൽ, പൊലീസ് ഇതിനെ തള്ളിക്കളഞ്ഞു. ഇത് കള്ളമൊഴിയാണെന്നും, യുവ ഡോക്ടർമാർക്ക് മാത്രമായി നിയന്ത്രിച്ച ബ്ലോക്കിലേക്ക് ഒരാളും അറിയാതെ പ്രവേശിച്ചതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പീഡന ശ്രമത്തിനിരയായ ഡോക്ടർമാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. സുരക്ഷാ നിയന്ത്രണങ്ങളും കൂടുതൽ ശക്തമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

A 27-year-old man, Jayakrishnan from Thrissur, was arrested for trespassing into a government medical college hostel housing junior female doctors and attempting to insult them. The incident occurred around 6 PM on Tuesday. The accused claimed he was invited by a female doctor he met earlier near the mortuary but entered the wrong room due to a mix-up in room numbers. Police dismissed this explanation and said only authorized personnel are allowed in that hostel block. The man was remanded after being presented in court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  4 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  4 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  4 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  4 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  4 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  4 days ago