HOME
DETAILS

Hajj 2025: 20 ലക്ഷം മുസ്ലിംകള്‍ ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍

  
അബ്ദുസ്സലാം കൂടരഞ്ഞി
June 05, 2025 | 1:50 AM

Hajj pilgrims from different parts of the world will gather at Arafat today

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫാത്തില്‍ സംഗമിക്കും. ലോകത്തെ ഏറ്റവും വലിയ മാനവസംഗമമായിരിക്കും ഇത്. സ്ഫുടം ചെയ്ത ഹൃദയവുമായി വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞ വിശ്വാസി ലക്ഷങ്ങള്‍ അറഫ സമ്മേളനത്തിനായി മിനായിലെ ടെന്റുകളില്‍നിന്ന് അറഫാത്തിലേക്കു തിരിച്ചു. ഇഹ്‌റാം വേഷം ധരിച്ച ഹാജിമാര്‍ ലോകത്തെ എല്ലാ അനീതികള്‍ക്കുമെതിരേ അറഫാത്തില്‍ പ്രതീകാത്മക പ്രതിഷേധം തീര്‍ക്കും. ജനലക്ഷങ്ങള്‍ കനത്ത ചൂടിനെ അതിജയിച്ച് അറഫാത് മൈതാനിയില്‍ ഒത്തുചേരുന്നതോടെ ഇസ്ലാമിക സാഹോദര്യത്തിന്റെ പരിച്ഛേദമായി മാറും.

ലിംഗ, വര്‍ണ വേഷ, ഭാഷാ വിവേചനങ്ങളെ അപ്രസക്തമാക്കുന്ന സംഗമമാണ് സുപ്രധാന കര്‍മമായ അറഫ സംഗമം. അറഫാത് മൈതാനിയില്‍ എത്താന്‍ ഇന്നലെ രാത്രി മുതല്‍ തന്നെ തമ്പുകളുടെ നഗരിയായ മിനായില്‍നിന്ന് ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്കു മുന്‍പേയായി തന്നെ അറഫാത്തില്‍ എത്തിച്ചേരും.

ഹജ്ജിന്റെ ആദ്യദിനമായ ഇന്നലെ ഉച്ചയോടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ മിനായിലെത്തി. പുണ്യനഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വിസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ അറഫാത്തില്‍ എത്തുംവിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ.അ) വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മയില്‍ ഇരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് ഹാജിമാര്‍. വ്യാഴാഴ്ച ളുഹര്‍ നിസ്‌കാരത്തോടെ അറഫാത്തിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുത്വുബയോടെയാണ് അറഫാ സംഗമത്തിനു തുടക്കമാവുക.

സൂര്യാസ്തമയം വരെ തീര്‍ഥാടകര്‍ അറഫയില്‍ പ്രാര്‍ഥനാ നിര്‍ഭരരാകും. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്താപ വിവശരായി കണ്ണീരൊഴുക്കി നാഥനോട് കേഴും. പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുന്നതിനായി ഒഴുകുന്ന കണ്ണുകളുമായി മാപ്പപേക്ഷിക്കും. 

ഹാജിമാര്‍ ളുഹ്‌റും അസ്വറും  ഒരുമിച്ച് നിസ്‌കരിച്ച് രാത്രിയാകുന്നതോടെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നീങ്ങും. അവിടെവച്ചാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. മുസ്ദലിഫയില്‍ വിശ്രമിക്കുന്ന ഹാജിമാര്‍ ജംറയില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കും. തുടര്‍ന്ന് നാളെ രാവിലെ മിനായില്‍ തിരിച്ചെത്തി ജംറയില്‍ ആദ്യദിവസത്തെ കല്ലേറുകര്‍മത്തിലും ബലികര്‍മത്തിലും പങ്കെടുക്കും. ബലിപെരുന്നാള്‍ ദിവസം കല്ലേറു കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് ചെയ്യും.

പെരുന്നാള്‍ ദിനം ഇഹ്‌റാമിന്റെ വസ്ത്രം മാറ്റി പുതുവസ്ത്രങ്ങള്‍ അണിയുന്നതോടെ വിശ്വാസസാഗരം വര്‍ണ്ണക്കടലില്‍ കുളിക്കും. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ രാപാര്‍ക്കുന്നതിനായി വീണ്ടും മിനായില്‍ തിരിച്ചെത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറു കര്‍മം പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.


മലയാളമുള്‍പ്പെടെ 34 ഭാഷകളില്‍ തത്സമയം കേള്‍ക്കാം

ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണം നമിറ പള്ളിയില്‍ നിന്ന് ഇത്തവണ മലയാളമുള്‍പ്പെടെ 34 ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും. കഴിഞ്ഞ വര്‍ഷം 20 ഭാഷകളിലായിരുന്നു വിവര്‍ത്തനം. മസ്ജിദുല്‍ ഹറാമിലെ വിവര്‍ത്തനകേന്ദ്രം ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 30 കോടിയിലധികം വരുന്ന ആളുകളിലേക്ക് അറഫ പ്രഭാഷണ സന്ദേശം എത്തിക്കാനുള്ള പദ്ധതിയാണ് ഇതുവഴി നടപ്പാക്കുന്നത്. പ്രമുഖ സഊദി പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും മസ്ജിദുല്‍ ഹറം ഇമാമും ഖത്വീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് ആണ് ഈ വര്‍ഷം അറഫ പ്രസംഗം നടത്തുന്നത്. ഉച്ചക്ക് അറഫാത്തിലെ നമിറ പള്ളിയില്‍ നടക്കുന്ന ഖുത്വുബയോടെയാണ് അറഫ സംഗമത്തിന് തുടക്കമാകുക

അറബി ഭാഷയില്‍ നടക്കുന്ന ഖുത്വുബ മലയാളത്തിനു പുറമെ ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍, പേര്‍ഷ്യന്‍ (ഫാര്‍സി), ഹൗസ, ചൈനീസ് (മന്ദാരിന്‍), റഷ്യന്‍, ബംഗാളി, ഹിന്ദി, ഡച്ച്, തായ്, സ്വാഹിലി, പഷ്‌തോ, തമിഴ്, അസര്‍ബൈജാനി തുടങ്ങിയ ഭാഷകളില്‍ ഇത്തവണ വിവര്‍ത്തനം ചെയ്യും. ചരിത്രത്തില്‍ ആദ്യമായാണ് ലോക മുസ്‌ലിങ്ങളുടെ 80 ശതമാനം ആളുകള്‍ ഉപയോഗിക്കുന്ന 34 ഭാഷകളില്‍ അറഫ പ്രസംഗം കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത്.

സഊദിയിലെ 10 എഫ്.എമ്മിലും സഊദി ടി.വി ചാനലുകളിലും കൂടാതെ വിവിധ ഇസ്‌ലാമിക് പ്ലാറ്റ്‌ഫോമുകളിലും അറഫ ഖുത്വുബ വിവര്‍ത്തനങ്ങളോടെ തത്സമയം സംപ്രേഷണം ലൈവായി കേള്‍ക്കാന്‍ കഴിയും.


പ്രഭാഷണം നടത്തുന്നത് ഡോ. ശൈഖ് സ്വാലിഹ് 

പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫാത്തിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുന്നമിറയില്‍ ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് അറഫ പ്രഭാഷണം നിര്‍വഹിക്കും. നിലവില്‍ ഹറമിലെ ഒമ്പത് ഇമാമുമാരില്‍ ഒരാളാണ് ഷെയ്ഖ് ഡോ. സാലിഹ് ബിന്‍ ഹുമൈദ്. 1993 മുതല്‍ സൗദി മജ്‌ലിസ് അല്‍ ശൂറയില്‍ (സൗദി അറേബ്യയിലെ കണ്‍സള്‍ട്ടേറ്റീവ് അസംബ്ലി) അംഗവുമാണ്. 2002 ഫെബ്രുവരി മുതല്‍ 2009 ഫെബ്രുവരി വരെ മജ്‌ലിസ് അല്‍ ശൂറയുടെ സ്പീക്കറുമായും പ്രവര്‍ത്തിച്ചു. മക്കയിലെ അറബിക് ഭാഷാ അക്കാദമിയിലെ അംഗവും ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ പ്രസിഡന്റുമാണ്. സൗദി അറേബ്യ മുന്‍ ചീഫ് ജസ്റ്റിസ് ഇബ്‌നു ഹുമൈദിന്റെ മകനാണ് അദ്ദേഹം.

Hajj pilgrims from different parts of the world will gather at Arafat today. This will be the largest human gathering in the world. With purified hearts, millions of believers who spent their time praying in the holy city of Mecca have returned to Arafat from the tents in Mina for the Arafat gathering. The pilgrims, dressed in Ihram, will hold a symbolic protest at Arafat against all the injustices in the world. As millions of people brave the scorching heat and gather at Arafat, it will become a symbol of Islamic brotherhood.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  18 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  18 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  18 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  18 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  18 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  18 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  18 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  18 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  18 days ago