അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
ദുബൈ: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ( International Atomic Energy Agency -IAEA)യുടെ 'പൂര്‍ണ സുതാര്യതാ' റേറ്റിങ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമതായി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്. രാജ്യാന്തര ആണവ നിര്‍വ്യാപന കരാറുകള്‍, സുരക്ഷാ മാര്‍ഗങ്ങള്‍, ആണവോര്‍ജ പദ്ധതിയുടെ സമാധാനപരമായ സ്വഭാവം എന്നിവ യു.എ.ഇ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ.എ.ഇ.എയുടെ 2024 സേഫ്ഗാര്‍ഡ്‌സ് (IAEA’s 2024 Safeguards Report) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് അംഗീകാരം.
യു.എ.ഇയിലെ എല്ലാ ആണവ വസ്തുക്കളും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രാപ്തി, സുതാര്യതയോടുള്ള പ്രതിബദ്ധത, അന്താരാഷ്ട്ര ആണവ നിര്‍വ്യാപന ബാധ്യതകള്‍ പാലിക്കല്‍ എന്നിവ ഇതു പ്രതിഫലിപ്പിക്കുന്നു.
ആണവ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ആണവ വസ്തുക്കളെയും സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍, രാജ്യം പങ്കിടുന്ന അധിക വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ, യു.എ.ഇയുടെ ആണവ നിര്‍വ്യാപന കരാറുകള്‍ക്കു കീഴില്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.
International Atomic Energy Agency Transparency Rating; UAE tops list for third consecutive year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."