
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

ന്യൂയോര്‍ക്ക് : വീണ്ടും യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍, മ്യാന്‍മര്‍ അടക്കമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് യുഎസിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. 2017 ല്‍ പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയില്‍ രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് ഭാഗിക വിലക്ക്.
അധികാരമേറ്റതിന് പിന്നാലെ വിദേശ കുടിയേറ്റത്തിനെതിരെ കടുത്ത നടപടികളാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. നേരത്തെ വിദേശ വിദ്യാർത്ഥികളെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെയും യുഎസിലെ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദേശ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് നിർദേശം ഉയർത്തുകയും ചെയ്തു. ത്.
“നമ്മുടെ രാജ്യത്ത് കലാപമോ അശാന്തിയോ ഉണ്ടാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഷോപ്പിംഗ് സെന്ററുകൾ പൊട്ടിത്തെറിക്കുന്നതും തെരുവുകളിലേക്കുള്ള കലാപങ്ങളും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ വിദ്യാർത്ഥികളിൽ ചിലർ തീവ്ര ഇടതുപക്ഷ ചിന്താഗതികളാൽ പ്രേരിതരായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരായിരുന്നു, എന്നാണ് ട്രംപ് സർക്കാരിന്റെ കണ്ടെത്തൽ.
ഹാർവാർഡിനെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. “ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഏകദേശം 31 ശതമാനവും വിദേശീയരാണെന്നാണ് റിപ്പോർട്ടുകൾ. എവിടെ നിന്നാണ് ഈ വിദ്യാർത്ഥികൾ വരുന്നത്? അവരുടെ പശ്ചാത്തലമെന്താണ്? അവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണോ? ഇവയെല്ലാം അമേരിക്കൻ ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങളാണ്. ഈ വിദേശികളുടെ എണ്ണം 15 ശതമാനത്തിലേക്ക് കുറയ്ക്കപ്പെടേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു,” ട്രംപ് പറഞ്ഞിരുന്നു.
Trump imposes news travel ban Citizens from 12 countries barred from entering the United States
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 11 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍
Kerala
• 11 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 12 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 12 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 12 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 12 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 13 hours ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 13 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം
uae
• 13 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 14 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 15 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 15 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 15 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• 15 hours ago
ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് നല്കിയ കരാറുകളും സബ്സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്കും
International
• 16 hours ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• a day ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• a day ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• a day ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 15 hours ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 15 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• 16 hours ago