HOME
DETAILS

ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല

  
June 05, 2025 | 12:30 PM

Honeymoon turns tragic in Meghalaya Husband found murdered wife missing

വെയ് സോഡോംഗ് (മേഘാലയ): സ്വപ്നങ്ങളോടെ പ്ലാൻ ചെയ്ത ഹണിമൂൺ യാത്ര ദുരൂഹതയിലേക്ക് വഴിമാറി. ഹണിമൂൺ യാത്രയിൽ ബാക്കിയായത് മഴയിൽ കുതിർന്ന നവവധുവിന്റെ ഷർട്ടും വടിവാളിനു വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവിന്റെ അഴുകിയ മൃതദേഹവുമാണ്. മധ്യപ്രദേശിൽ നിന്നുള്ള രാജാ രഘുവൻശിയുടെയും ഭാര്യ സോനയുടെയും മേഘാലയ ഹണിമൂൺ യാത്രയിലാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.

28കാരനായ രാജാ രഘുവൻശിയുടെ മൃതദേഹം ജൂൺ 2-ന് വെയ് സോഡോംഗിലെ റിയാത് അർലിയാംഗിലെ പാറക്കെട്ടുകൾക്കരികിൽ നിന്നും കണ്ടെത്തുകയായിരുന്നു. മെയ് 23-നാണ് ദമ്പതികൾ മേഘാലയയിലെത്തിയത്. രാജയുടെ ശരീരം പാറക്കെട്ടിനടിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. പാരിസ്ഥിതിക വെല്ലുവിളികളും  കനത്ത മഴയും പ്രതിസന്ധിയായമ്പോഴും രക്ഷാപ്രവർത്തകർ നടത്തിയ എട്ട് ദിവസത്തെ തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വധുവിന്റെ ഷർട്ട് – ദുരൂഹതക്കുള്ള സൂചന

പാറക്കെട്ടിനോട് ചേര്‍ന്ന് ശിഥിലമായ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ ഷർട്ടും, സമീപം ഉപേക്ഷിക്കപ്പെട്ടിട്ടുള്ള സ്കൂട്ടറും അന്വേഷണത്തിന് വഴികാട്ടിയായി. സ്കൂട്ടറിന്റെ ജിപിഎസ് ട്രാക്കറിലൂടെ പ്രദേശം സൂചിപ്പിക്കപ്പെട്ടതോടെയാണ് പൊലീസ് തെരച്ചിലിന് പ്രാധാന്യം നൽകിയത്. എന്നാല്‍, രാജയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സ്കൂട്ടർ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ആയിരുന്നു.

സോനയെ തേടി അന്വേഷണം തുടരും

24കാരിയായ സോനക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. രാജയുടെ സഹോദരൻ വിപിനും സോനയുടെ സഹോദരൻ ഗോവിന്ദും അന്വേഷണ സംഘത്തിന് പിന്തുണ നൽകുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായി ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

ഇൻഡോറിൽ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന രാജ തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് മാസങ്ങളോളം നീളുന്ന ഹണിമൂൺ യാത്ര ആസൂത്രണം ചെയ്തതായിരുന്നു. വളരെ ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്നാൽ ഈ യാത്ര ഇങ്ങനെ ദുഖത്തിൽ പരിയവസാനിക്കുമെന്ന് ആരും കരുതിയില്ല.

Tragic twist in honeymoon trip: 28-year-old man found dead with sword injuries in Meghalaya while wife goes missing; police intensify search as mystery deepens.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  6 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  15 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  an hour ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  an hour ago