HOME
DETAILS

നിങ്ങളുടെ ചാര്‍ജര്‍ എപ്പോഴും പ്ലഗില്‍ തന്നെയാണോ കുത്തി വയ്ക്കുന്നത് ..? അറിഞ്ഞോളൂ വൈദ്യുതി ബില്ലും അപകടവും കാത്തിരിക്കുന്നുണ്ട്

  
June 06 2025 | 10:06 AM

Leaving Chargers Plugged In Know the Hidden Power Drain and Safety Risks

ഒട്ടുമിക്ക എല്ലാ വീടുകളിലും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഇയര്‍ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇ റീഡര്‍ തുടങ്ങി നിരവധി ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഇവയുടെയൊക്കെ ചാര്‍ജറുകളോ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗവുമായിരിക്കുന്നു. 

എന്നാല്‍ പല വീടുകളിലും കാണാം ചാര്‍ജറുകള്‍ ഉപയോഗിച്ച ശേഷം സൗകര്യത്തിനായി ഈ ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുന്നത്. എന്നാല്‍ ഇത് അമിതമായ വൈദ്യതി ചെലവിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. സ്വിച്ച് ഓഫ് ചെയ്യാതെ ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഓരോ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ചാര്‍ജറുകള്‍ അവയുടെ പ്രവര്‍ത്തനരീതിക്കും ആവശ്യമായ പവറിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരു സാധാരണ ചാര്‍ജര്‍ ആണെങ്കില്‍ ചാര്‍ജ് ചെയ്യുന്നത് വാള്‍ പ്ലഗില്‍ നിന്ന് ലഭിക്കുന്ന എസി(ആള്‍ട്ടര്‍നേറ്റിങ് കറന്റ്) വൈദ്യുതിയെ ഈ ഉപകരണം പ്രവര്‍ത്തിക്കാനും ബാറ്ററി ചാര്‍ജ് ചെയ്യാനും ആവശ്യമുള്ള കുറഞ്ഞ വോള്‍ട്ടേജിലുള്ള ഡിസി (ഡയറക്ട് കറന്റ്) വൈദ്യുതിയാക്കി മാറ്റുകയാണ്. സ്വിച്ച് ഓഫ് ചെയ്യാതെ ഒരു ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടിരുന്നാല്‍ അത് വളരെ ചെറിയ അളവിലാണെങ്കിലും വൈദ്യുതി വലിക്കുന്നതായിരിക്കും.

plug.jpg

ഇങ്ങനെ സ്വിച്ച് ഓഫ് ചെയ്യാതെ പ്ലഗ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നതിനെ വാംപയര്‍ പവര്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡ്‌ബൈ പവര്‍ എന്നു വിളിക്കുന്നു. ഈ ഊര്‍ജത്തിന്റെ ഒരു ഭാഗം താപമായി പുറന്തള്ളപ്പെടുകയും ചെറിയൊരു ഭാഗം ചാര്‍ജറിലെ നിയന്ത്രിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിനു ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 

ഒറ്റപ്പെട്ട ഒരു മൊബൈല്‍ ചാര്‍ജറോ ലാപ്‌ടോപ് ചാര്‍ജറോ മാത്രം പ്ലഗ് ചെയ്തിരുന്നാല്‍ ഉണ്ടാവുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും. എന്നാല്‍ ഒരു വീട്ടിലെ ഒട്ടുമിക്ക ചാര്‍ജറുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ഇതുപോലെ പ്ലഗ് ചെയ്തുവച്ചാല്‍ ഉണ്ടാകുന്ന മൊത്തത്തിലുള്ള വൈദ്യുതി നഷ്ടം എത്ര വലുതായിരിക്കും. ചാര്‍ജറുകള്‍ മാത്രമല്ല ടിവിയും മിക്‌സിയും ഫ്രിഡ്ജും തുടങ്ങി എല്ലാത്തിലും ഈ വാംപയര്‍ പവര്‍ പ്രതിഭാസം കാണാന്‍ സാധിക്കും. 

പുതുതായി വിപണിയില്‍ എത്തുന്ന പല ചാര്‍ജറുകളിലും ഊര്‍ജക്ഷമതയുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 'വാംപയര്‍ പവര്‍' മൂലമുണ്ടാകുന്ന വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരിക്കും. ചാര്‍ജ് ചെയ്യാനുള്ള ഉപകരണം കണക്ട് ചെയ്തിട്ടില്ലെങ്കിലിവ സ്വയം സ്ലീപ് മോഡിലേക്ക് തന്നെ മാറിപ്പോവും.  

 

commi.jpg

എന്നാലും സ്മാര്‍ട്ട് ചാര്‍ജറുകള്‍ ആണെന്നു കരുതി ദീര്‍ഘനേരം പ്ലഗ് പോയിന്റില്‍ത്തന്നെ വയ്ക്കുന്നത് അവയുടെ ആയുസിനെ പ്രതികൂലമായി തന്നെ ബാധിച്ചേക്കാം. വാംപയര്‍ പവറിലൂടെയാണെങ്കിലും ചാര്‍ജറിലെത്തുന്ന ചെറിയ അളവിലുള്ള വൈദ്യുതി പോലും താപമായി പുറന്തള്ളപ്പെടുമ്പോള്‍ ചാര്‍ജര്‍ ചൂടാകാനുള്ള സാധ്യതയുണ്ട്.

അമിതമായി ചൂടാകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്ന ചാര്‍ജറുകള്‍ ഉടന്‍ തന്നെ മാറ്റി വാങ്ങേണ്ടതും സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമാണ്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

അതുകൊണ്ട് തന്നെ ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍തന്നെ ചാര്‍ജറുകള്‍ പ്ലഗ് ഓഫ് ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  12 hours ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  12 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  13 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  14 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  14 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  15 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  15 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  15 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  15 hours ago