
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിൽ ഹെലികോപ്റ്റർ അടിയന്തിരമായി റോഡിൽ ലാൻഡ് ചെയ്തു. കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് അടിയന്തര ലാൻഡിങ്ങ് ആവശ്യമായി വന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12:52ന് അഞ്ച് കേദാർനാഥ് യാത്രക്കാരുമായി പുറപ്പെട്ട ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക പ്രശ്നം അനുഭവപ്പെടുകയായിരുന്നു. ക്യാപ്റ്റൻ ആർ.പി.എസ്. സോധി റിപ്പോർട്ട് ചെയ്തതനുസരിച്ച്, കളക്ടീവ് കൺട്രോൾ സിസ്റ്റത്തിൽ ഉണ്ടായ തകരാറാണ് ലാൻഡിംഗിന് കാരണമായത്.
ക്രസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്ററാണ് സാങ്കേതിക തകരാർ നേരിട്ടത്. സംഭവം മനസിലായ ഉടൻ തന്നെ പൈലറ്റ്, സമീപത്തുള്ള ഒരു ഒഴിഞ്ഞ റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. പൈലറ്റിന്റെ സമയോചിത ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. ജില്ലാ ടൂറിസം ഡെവലപ്മെന്റ് ഓഫീസറും ഹെലികോപ്റ്റർ സർവിസസ് നോഡൽ ഓഫീസറുമായ രാഹുൽ ചൗബെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹെലികോപ്റ്ററിന്റെ വാൽഭാഗം റോഡരികിൽ നിർത്തിയിരുന്ന ഒരു വാഹനത്തിൽ തട്ടി ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ അധികൃതർ ഹെലികോപ്റ്റർ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
A private helicopter carrying Kedarnath pilgrims made an emergency landing on a road in Guptkashi, Uttarakhand, following a technical malfunction. The pilot's quick response averted a major disaster. Read more about the incident and safety measures taken.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ
latest
• 11 hours ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• 11 hours ago
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• 11 hours ago
വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ
Kerala
• 11 hours ago
ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
uae
• 12 hours ago
സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ
Kerala
• 12 hours ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• 12 hours ago
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ
Kerala
• 12 hours ago
ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ
International
• 12 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
National
• 13 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും
Kerala
• 13 hours ago
ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം
Kerala
• 13 hours ago
ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍
Kerala
• 14 hours ago
നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 15 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 16 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 16 hours ago
'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍
organization
• 14 hours ago
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 14 hours ago
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന് 10 ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 15 hours ago