
ഇമെയിലുകൾക്ക് മറുപടി നൽകാൻ ഇനി കഷ്ടപ്പെടേണ്ട; നിങ്ങളുടെ ശൈലിയിൽ തന്നെ ഉത്തരം നൽക്കുന്ന എഐ ടൂൾ വരുന്നു

കാലിഫോർണിയ: ഇനി ഇമെയിലുകൾ വായിക്കുകയും, അതിന് മറുപടി തയ്യാറാക്കുകയും ചെയ്യാൻ നിങ്ങൾ തന്നെ സമയം ചിലവഴിക്കേണ്ടി വരില്ല. കാരണം, നിങ്ങളുടെ എഴുത്ത് ശൈലി പഠിച്ച് അതേ രീതിയിൽ തന്നെ മറുപടി തയ്യാറാക്കാൻ കഴിയുന്ന എഐ ടൂൾ വരുന്നു! ഇതിന്റെ വികസനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്‌മൈൻഡിന്റെ സിഇഒ ഡെമിസ് ഹസാബിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
“ഞാൻ എന്റെ എല്ലാ ഇമെയിലുകളും കൈകാര്യം ചെയ്യാൻ ആരെയെങ്കിലും വേണമെന്ന് സത്യത്തിൽ ആഗ്രഹിക്കുന്നു. അതിനായി പ്രതിമാസം ആയിരക്കണക്കിന് ഡോളർ ചെലവിടാനും ഞാൻ തയ്യാറാണ്,” എന്നും ടെക്സസ്സിൽ നടന്ന SXSW ഫെസ്റ്റിവലിൽ സംസാരിക്കവെ ഹസാബിസ് പറഞ്ഞു.
പലരുടെയും ദൈനംദിന ഡിജിറ്റൽ ജോലികളുടെ ഭാരം കുറക്കുക എന്നതാണ് ഈ പുതിയ എഐ ടൂളിന്റെ പ്രധാന ലക്ഷ്യമായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഹസാബിസിന്റെ വിശദീകരണമനുസരിച്ച്,ഈ എഐ സിസ്റ്റം ദൈനംദിന സന്ദേശങ്ങൾ സ്വയമേവ കൈകാര്യം ചെയ്യുകയും ഉപയോക്താവിന്‍റെ സ്വരത്തിൽ പ്രതികരിക്കുകയും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുമെന്നും, അടിസ്ഥാനപരമായി ഒരു ഡിജിറ്റൽ പേഴ്‌സണൽ അസിസ്റ്റന്‍റായി പ്രവർത്തിക്കുമെന്നും ഹസാബിസ് പറഞ്ഞു.
ഒരു യൂനിവേഴ്‌സൽ എഐ അസിസ്റ്റൻറ് — അത് ഒരു വ്യക്തിയുടെ ചെറിയ തിരക്കുള്ള ജോലി മുതൽ നല്ല ഉപദേശങ്ങൾ നൽകുന്നതിനെയും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് ഹസാബിസ് ചിന്തിക്കുന്നത്.
AGI (Artificial General Intelligence), അതായത് മനുഷ്യനെ പോലെ തന്നെ ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവുള്ള എഐ സംവിധാനം അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത് പുതിയൊരു വ്യാവസായിക വിപ്ലവത്തിനൊപ്പമുള്ള വലിയ മാറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ അപകടസാധ്യതകളും ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടിയ ഹസാബിസ്, അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ എഐ സുരക്ഷയും നിയന്ത്രണങ്ങളുമൊക്കെയായി പരസ്പരം സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. എഐ ഒരു ആഗോളഫലമാകുന്നതിനാൽ അതിന്റെ ഉപയോഗവും സുരക്ഷയും ലോകമെമ്പാടും ഒരുപോലെ പങ്കുവെക്കേണ്ടതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
എഐയിലൂടെ ലഭിക്കുന്ന വികസനം ചിലർക്ക് മാത്രമല്ല, എല്ലാവർക്കും ലഭിക്കേണ്ടതാണ് എന്നതും ഹസാബിസ് ചൂണ്ടിക്കാട്ടി. അതിനായി സാമ്പത്തിക വിദഗ്ധരോടും സാമൂഹിക ശാസ്ത്രജ്ഞരോടും ചേർന്ന് പ്രവർത്തിക്കണമെന്നും, എഐയുടെ ഉത്പാദനഫലങ്ങൾ എല്ലാവർക്കും നീതിയോടെയുള്ള രീതിയിൽ പങ്കുവെക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No more struggling with email replies! Google DeepMind CEO Demis Hassabis has announced the development of an AI tool that can read your emails and respond in your own writing style. The AI will act as a digital personal assistant, prioritizing urgent tasks and handling daily communications. The goal is to ease digital workloads and help users make better decisions efficiently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 11 hours ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 11 hours ago
ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 12 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 13 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 13 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 14 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍
National
• 14 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 14 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 14 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 15 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 15 hours ago
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 16 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 16 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 18 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 18 hours ago
അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക്
Kerala
• 19 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 19 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 17 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 17 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 18 hours ago