തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കൾ മൂലം മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക; കണ്ണൂർ തീരങ്ങളിൽ കടൽവെള്ള പരിശോധന ആരംഭിച്ചു
കണ്ണൂർ: ബേപ്പൂർ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തിൽ രാസമാലിന്യമുണ്ടാകും എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നു. അപകടകരമായ വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള നിരവധി കണ്ടെയ്നറുകൾ അറബിക്കടലിൽ ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കടൽവെള്ള പരിശോധന നടത്താൻ തീരുമാനിച്ചത്.
കപ്പലിലുള്ള 157 കണ്ടെയ്നറുകളിൽ ആസിഡ്, ലിഥിയം ബാറ്ററികൾ, വെടിമരുന്ന്, ടർപേന്റൈൻ എന്നിവ ഉൾപ്പെടെ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ഈ വസ്തുക്കളെല്ലാം വേഗത്തിൽ തീപിടിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരവും ആയിട്ടുള്ളതാണ്.
പയ്യാമ്പലം ബീച്ച്, വടകര, അഴീക്കൽ, മറ്റ് പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജല സാമ്പിൾ പരിശോധിച്ചു തുടങ്ങിയെന്നാണ് മലിനീകരണ ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. കപ്പൽ അപകടം സംഭവിച്ച സ്ഥലത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെയുള്ള അഴീക്കൽ തുറമുഖത്തെ ഒരു ഉദ്യോഗസ്ഥന് കപ്പലിൽ നാല് അപകടരമായ വസ്തുക്കൾ ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.
കടലിലെ ജൈവ സമ്പത്തിനെയും ജല സുരക്ഷയെയും ഇത് ബാധിക്കുമെന്ന ആശങ്ക പ്രദേശവാസികളും മൽസ്യബന്ധന തൊഴിലാളികളും പ്രകടിപ്പിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Concerns over pollution caused by hazardous materials on board the burning ship Seawater testing begins off Kannur coast
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."