HOME
DETAILS

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

  
Web Desk
December 01, 2025 | 4:49 PM

thrissur pregnant womans death mother-in-law arrested husband nabbed earlier

തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണിയായ അർച്ചന പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. മാക്കോത്ത് വീട്ടിൽ രജനി (49) ആണ് അറസ്റ്റിലായത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോൺ നേരത്തേ അറസ്റ്റിലായിരുന്നു. സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് പൊലിസ് രജനിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നവംബർ 26-നാണ് തൃശൂർ വരന്തരപ്പിള്ളിയിലെ മാട്ടുമലയിലുള്ള വീട്ടിൽ 20-കാരിയായ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ കോൺക്രീറ്റ് കാനയിലായിരുന്നു മൃതദേഹം. ഭർതൃപീഡനത്തെത്തുടർന്ന് മനംനൊന്ത് അർച്ചന ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

അർച്ചനയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭർത്താവ് ഷാരോണിനെ പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം അർച്ചന പുറത്തേക്ക് ഓടിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. മകളുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ രജനി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

 

Thrissur Pregnant Woman Death Case: Mother-in-Law Arrested.  Thrissur crime news, pregnant woman death, dowry harassment, mother-in-law arrested, Archana death case, Varandarappilly incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  11 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  11 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  11 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  11 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  11 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  12 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  12 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  12 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  12 days ago