HOME
DETAILS

ഹൈസ്‌കൂള്‍ ക്ലാസുകളിലെ പ്രവൃത്തിസമയം അടുത്ത ആഴ്ച മുതല്‍ കൂടും 

  
June 10 2025 | 03:06 AM

Kerala High School Working Hours Extended from Next Week

തിരുവനന്തപുരം: ഹൈസ്‌കൂളുകളില്‍ അരമണിക്കൂര്‍ പ്രവൃത്തിസമയം കൂട്ടിയത് അടുത്തയാഴ്ച മുതല്‍ നടപ്പാക്കും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാനും വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. 

വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ എസ്എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ വീണ്ടും കാണുന്നത് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക.

കരട് അന്തിമമാക്കുന്നതിന് വിവിധ മേഖലകളിലുള്ളവരുമായി ഈ മാസം 21ന് തന്നെ ചര്‍ച്ച നടത്തും. പോക്‌സോ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാത്ത ഡിഡിഇമാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പും ഇന്ന് നടക്കും. 

വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കുന്നതാണ്. അതിനുശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവദിക്കുകയില്ലെന്നും കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

തിരിച്ചറിയല്‍ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിര്‍ണയം ഉണ്ടാവുക. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്. ആധാര്‍ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ സന്തോഷവാര്‍ത്ത; നാല് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രിയുമായി ചൈന

Saudi-arabia
  •  11 hours ago
No Image

ഓസ്ട്രിയയിൽ ഹൈസ്കൂളില്‍ വെടിവയ്പ്; 9 പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ച നിലയില്‍

International
  •  11 hours ago
No Image

യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഉപയോക്താക്കളെ വലച്ച് ചാറ്റ്ജിപിടി; സോറയും 'പണിമുടക്കിയെന്ന്' പരാതി

uae
  •  11 hours ago
No Image

കേബിള്‍ ടിവി വ്യവസായം കടുത്ത പ്രതിസന്ധിയില്‍; ഒടിടിയുടെ വരവ് തിരിച്ചടിയായി, ഏഴ് വര്‍ഷത്തിനിടെ 5.77 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി

National
  •  11 hours ago
No Image

സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

Kerala
  •  11 hours ago
No Image

യുഎഇയില്‍ നാളെ അത്യപൂര്‍വ സ്‌ട്രോബെറി മൂണ്‍ കാണാം; അപൂര്‍വ പ്രതിഭാസം ദൃശ്യമാവുക ഈ സമയത്ത്

uae
  •  12 hours ago
No Image

സാദിഖലി തങ്ങൾക്ക് മദീന എസ്‌ഐസി സ്വീകരണം നൽകി

Saudi-arabia
  •  12 hours ago
No Image

ഇന്ത്യ അടക്കം പതിനാലു രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ വിസ സംവിധാനം പുനഃസ്ഥാപിച്ച് സഊദി അറേബ്യ; ഉംറ വിസയും അനുവദിച്ചു തുടങ്ങി 

Saudi-arabia
  •  12 hours ago
No Image

കെനിയ വാഹനാപകടം: പരുക്കേറ്റവരില്‍ മലയാളികളും

International
  •  12 hours ago
No Image

തുടര്‍ച്ചയായുണ്ടാകുന്ന കപ്പല്‍ അപകടം ആശങ്കപ്പെടുത്തുന്നത്,നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ'-സുരേഷ് ഗോപി

Kerala
  •  13 hours ago