HOME
DETAILS

സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി മതേതരവാദി, ഇപ്പോൾ വർഗീയവാദി; 2009ൽ പിണറായി വിജയൻ പറഞ്ഞ പുകഴ്ത്തലുകൾ ഓർമിപ്പിച്ച് വി.ഡി സതീശൻ 

  
Web Desk
June 10 2025 | 09:06 AM

vd satheesan on jamaat-e-islami support to udf

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ നൽകിയ സംഭവത്തിൽ രാഷ്ട്രീയപ്പോര് തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജമാഅത്തെ ഇസ്‌ലാമി വർഗീയ പാർട്ടിയാണെന്ന് പറഞ്ഞതിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 

'സിപിഎമ്മിന് ജമാഅത്തുമായി പൂർവബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിൻറെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നു' വി.ഡി സതീശൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയുടെ വെൽഫെയർ പാർട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

സിപിഎമ്മിൻറെ നിലപാട് മാറ്റത്തെ പരിഹസിച്ച വി.ഡി സതീശൻ, ഓന്തിനെപ്പോലെ നിറംമാറുകയാണ് സിപിഎം എന്ന് വ്യക്തമാക്കി. മുസ്‌ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് 2009ൽ പിണറായി വിജയൻ പറഞ്ഞത് ഉൾപ്പെടെ, സിപിഎം നേതാക്കൾ മുൻകാലത്ത് ജമാഅത്തെ ഇസ്‍ലാമിയെ പുകഴ്ത്തിയത് സതീശൻ വാർത്തസമ്മേളനത്തിൽ വായിച്ചു.

കഴിഞ്ഞദിവസമാണ്, വെൽഫെയർ പാർട്ടി തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് പ്രഖ്യാപിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും തെരഞ്ഞെടുപ്പ് അവസരമായി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുള്ള പിഡിപി പിന്തുണയെ ന്യായീകരിച്ചും യുഡിഎഫിനുള്ള ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ എതിർത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വർഗീയ ശക്തികളുടെ കൂടാരമായി എന്നും എല്ലാ വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേർന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഉള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോൾ നിലമ്പൂരിലും ഈ കാഴ്ചയാണ് ഉള്ളതെന്നും ഗോവിന്ദൻ ആരോപിച്ചു. മഴവിൽ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയല്ല. അതിൽ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്‌ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണ്. ഇസ്‌ലാമി രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവർ എന്ന് ഗോവിന്ദൻ പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

The political battle over Jamaat-e-Islami’s support to the UDF in the Nilambur by-election continues to intensify. Opposition leader V.D. Satheesan criticized the CPM's double standards, questioning why Jamaat-e-Islami was considered secular when it supported the CPM and suddenly labeled communal when it backed the UDF. The comment has further fueled the ongoing political tensions surrounding the by-election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago