HOME
DETAILS

ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു: തുറന്ന് പറഞ്ഞ്‌ റൊണാൾഡോ

  
Web Desk
June 10 2025 | 05:06 AM

Credit for our victory goes to a non-Portuguese man Ronaldo

കരുത്തരായ സ്പാനിഷ് പടയെ കീഴടക്കി പോർച്ചുഗൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. കലാശപോരാട്ടത്തിൽ സ്പെയിനിനെ പെനാൽറ്റിയിൽ 5-3 എന്ന സ്കോർ ലൈനിന് തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

ഈ കിരീടനേട്ടത്തിന് പിന്നാലെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസിനെ പ്രശംസിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിച്ചിരുന്നു. റോബർട്ടോ മാർട്ടിനസിനെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്നാണ് റൊണാൾഡോ പറഞ്ഞത്. ഓജോഗോയിലൂടെ സംസാരിക്കുകയായിരുന്നു റൊണാൾഡോ.

''അവർ പരിശീലകനോട് ചെയ്തത് ശരിയായില്ല. അവർ അദ്ദേഹത്തെ ഒരുപാട് വിമർശിച്ചു. അദ്ദേഹം മികച്ച ഒരു പരിശീലകനാണ്. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ഒരു പോർച്ചുഗീസുകാരൻ അല്ലായിരുന്നിട്ടും അദ്ദേഹം മത്സരങ്ങളിൽ ടീമിനായി കാണിക്കുന്ന അഭിനിവേശം വളരെ മികച്ചതാണ്. അദ്ദേഹം ഇത് അർഹിക്കുന്നുണ്ട്'' റൊണാൾഡോ പറഞ്ഞു. 

അതേസമയം മത്സരത്തിന്റെ 21ാം മിനിറ്റിൽ മാർട്ടിൻ സുബി മെൻഡിയുടെ ഗോളിൽ സ്‌പെയിൻ ലീഡെടുത്തു. എന്നാൽ അഞ്ച് മിനിറ്റ് തികയും മുൻപേ 25ാം മിനിറ്റിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 45ാം മിനിറ്റിൽ മൈക്കൽ ഒയാർസബാലിലൂടെ സ്‌പെയിൻ വീണ്ടും മുന്നിലെത്തി.

എന്നാൽ, സ്‌പെയിനിന്റെ കിരീട മോഹങ്ങൾക്ക് അന്തകനായി റൊണാൾഡോയുടെ ഗോൾ പിറക്കുകയായിരുന്നു. 61ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. പിന്നീട് മത്സരം എക്‌സ്ട്രാടൈമിലേയ്ക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിലും മത്സരം സമനിലയിൽ തുടർന്നു. 

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പോർച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാൽ മറുവശത്ത്, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ പെനൽറ്റി പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോർച്ചുഗലിന് അനുകൂലമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  2 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  2 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  2 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  2 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  2 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  2 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  2 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  2 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  2 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  2 days ago