HOME
DETAILS

യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഉപയോക്താക്കളെ വലച്ച് ചാറ്റ്ജിപിടി; സോറയും 'പണിമുടക്കിയെന്ന്' പരാതി

  
June 10 2025 | 13:06 PM

ChatGPT and Sora Outage Sparks User Frustration in UAE and Globally Reports of Strike of chatgpt

ദുബൈ: കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ച് ഐഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി. യുഎഇ ഉള്‍പ്പെടെ ലോകത്തിന്റെ ഭാഗങ്ങളില്‍ ചാറ്റ്ജിപിടി പ്രവര്‍ത്തനരഹിതമായി. നിരവധി ഉപയോക്താക്കളാണ് ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനിടെ തടസ്സം നേരിടുന്നെന്ന പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ചിലര്‍ക്ക് 'നിങ്ങളുടെ നെറ്റ് വര്‍ക്ക് ശരിയല്ല' എന്നും മറ്റു പലര്‍ക്കും 'എന്തോ പിശകുണ്ട്' എന്ന സന്ദേശവുമാണ് ലഭിച്ചത്.

പ്ലാറ്റ്‌ഫോം 'നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്' ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പണ്‍എഐയും സ്ഥിരീകരിച്ചു.

'ലിസ്റ്റ് ചെയ്ത സേവനങ്ങളിലുടനീളം ചില ഉപയോക്താക്കള്‍ക്ക് തടസ്സം അനുഭവപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ചാറ്റ്‌ബോട്ടിനെ മാത്രമല്ല, ഓപ്പണ്‍എഐയുടെ വീഡിയോ ജനറേഷന്‍ മോഡലായ സോറയെയും ഈ തടസ്സം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ഉപകരണങ്ങളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും തകരാറുകള്‍ കടന്നുകൂടിയതായി കമ്പനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഫെബ്രുവരിയില്‍ ഓപ്പണ്‍എഐയുടെ പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 33 ശതമാനം ഉയര്‍ന്ന് 400 ദശലക്ഷമായി ഉയര്‍ന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനി സെപ്റ്റംബര്‍ മുതല്‍ തങ്ങളുടെ എന്റര്‍പ്രൈസ് ഉപഭോക്തൃ അടിത്തറ ഇരട്ടിയായി വര്‍ധിപ്പിച്ചുവെന്നും ഇത് ബിസിനസ് മേഖലയിലുടനീളം എഐ ഉപകരണങ്ങള്‍ വേഗത്തില്‍ സ്വീകരിക്കപ്പെടുന്നതിനെ എടുത്തുകാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ ആഴ്ച ആദ്യം ചാറ്റ്ജിപിടിയുടെ പണമടയ്ക്കുന്ന ബിസിനസ്സ് ഉപയോക്താക്കളുടെ എണ്ണം മൂന്ന് ദശലക്ഷമാണെന്ന് ഓപ്പണ്‍എഐ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത് വെറും രണ്ടു ലക്ഷമായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളുമായി ഓപ്പണ്‍എഐ ആദ്യമായി സഹകരിച്ചിരുന്നു. ഓപ്പണ്‍എഐയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് ആപ്പിള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന കമ്പനിയുടെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ നിരവധി AI പവര്‍ഡ് സവിശേഷതകള്‍ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു നിര്‍ണായക പ്രഖ്യാപനം. 

A major OpenAI outage has left ChatGPT and Sora offline, frustrating users in the UAE and worldwide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  a day ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  a day ago
No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  a day ago
No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  a day ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  a day ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  a day ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  a day ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  a day ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  a day ago