HOME
DETAILS

ഇന്ത്യ അടക്കം പതിനാലു രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ വിസ സംവിധാനം പുനഃസ്ഥാപിച്ച് സഊദി അറേബ്യ; ഉംറ വിസയും അനുവദിച്ചു തുടങ്ങി 

  
June 10 2025 | 12:06 PM

Saudi Arabia Restores Multiple-Entry Visas for 14 Countries Including India Resumes Umrah Visas

റിയാദ്: നീണ്ട ഇടവേളക്കു ശേഷം ഇന്ത്യ അടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള ഫാമിലി മള്‍ട്ടിപ്പിള്‍ വിസ സംവിധാനം പുനഃസ്ഥാപിച്ച് സഊദി അറേബ്യ. സഊദിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മോഫ വഴി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 

കവിഞ്ഞ കുറച്ചു കാലമായി സഊദിയിലേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

സഊദിയുടെ നടപടി കാരണം കേരളത്തില്‍ നിന്നടക്കം രാജ്യത്തേക്ക് വരുന്ന ധാരാളം പേരെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സിംഗിള്‍ എന്‍ട്രി വിസയാണ് സഊദിയിലേക്ക് അനുവദിച്ചിരുന്നത്. ഇക്കാരണത്താല്‍ കുടുംബങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് സഊദിയില്‍ എത്തി ഒരുമാസത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു. 

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്കാകട്ടെ ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല. 

ഈ സീസണിലെ ഉംറ വിസ അനുവദിക്കുന്നതും ഇന്നു മുതല്‍ ആരംഭിക്കും. ഹജ്ജിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സഊദിയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷ ഇന്ത്യയിലെ വിഎഫ്എസ് സെന്ററുകള്‍ വഴി ജൂണ്‍ 16 മുതല്‍ സ്വീകരിക്കും.

വിസ കാലാവധി തീരുന്നതിനു മുമ്പേ വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യം വിടണമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കാലാവധി അവസാനിച്ച ശേഷവും രാജ്യത്തു തുടര്‍ന്നാല്‍ കനത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. മടക്കയാത്രാ തീയതി ഹാജിമാര്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.  

Saudi Arabia reinstates multiple-entry visas for citizens of 14 countries, including India. The Kingdom also begins issuing Umrah visas, easing travel for pilgrims and tourists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  8 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  8 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  8 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  8 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  9 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  9 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  9 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  10 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  10 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  10 hours ago