HOME
DETAILS

സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

  
Web Desk
June 10 2025 | 13:06 PM

priyanka gandhi-petiotion-in jighcourt-ramya haroidasan

എറണാകുളം: സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി. എന്‍ഡിഎ സ്ഥാനാര്‍ഥി രമ്യ ഹരിദാസനാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്കഗാന്ധിയോട് മറുപടി തേടി. 

ജനുവരിയില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കന്നിയങ്കത്തില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ ജയം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഈ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മറികടന്നത്. 622338 വോട്ടുകളാണ് പ്രിയങ്ക നേടിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  5 hours ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  5 hours ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  5 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  5 hours ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  5 hours ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  5 hours ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  5 hours ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  6 hours ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  6 hours ago
No Image

ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും

Kerala
  •  6 hours ago