HOME
DETAILS

നിലമ്പൂരിൽ എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ

  
June 10 2025 | 05:06 AM

akhila bharatiya hindu mahasabha has announced its support for ldf candidate m swaraj

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച്  അഖില ഭാരത ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ്  എൽഡിഎഫിനെ പിന്തുണക്കുന്ന കാര്യം വ്യക്തമാക്കിയത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉള്ള എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്വാമി ദത്താത്രേയ നിലമ്പൂരിൽ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാർത്താസസമ്മേളനത്തിൽ ഉണ്ടായിരുന്നു.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുള്ള പിഡിപി പാർട്ടിയുടെ പിന്തുണയെ ന്യായീകരിച്ചും യുഡിഎഫിനുള്ള ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. യുഡിഎഫ് വർഗീയ ശക്തികളുടെ കൂടാരമായി എന്നും എല്ലാ വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേർന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഉള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോൾ നിലമ്പൂരിലും ഈ കാഴ്ചയാണ് ഉള്ളതെന്നും ഗോവിന്ദൻ ആരോപിച്ചു. മഴവിൽ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയല്ല. അതിൽ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്‌ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണ്. ഇസ്‌ലാമി രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവർ എന്ന് ഗോവിന്ദൻ പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് പിഡിപി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിനും ജമാഅത്തെ ഇസ്‍ലാമി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിച്ചത്. ജമാമത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയാണ് പിന്തുണ അറിയിച്ചത്. 

 

In a surprising political development, the Akhila Bharatiya Hindu Mahasabha has announced its support for LDF candidate M. Swaraj in the Nilambur by-election. The declaration was made during a press conference held in Nilambur. Swami Dattatreya Sai Swaroopanath, the state president of the Hindu Mahasabha, publicly stated the organization's decision to back the LDF in the upcoming poll.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  18 hours ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  19 hours ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  19 hours ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  19 hours ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  20 hours ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  20 hours ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  20 hours ago
No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  20 hours ago
No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  21 hours ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  21 hours ago