HOME
DETAILS

അധ്യാപക സംരക്ഷണം ഉറപ്പുവരുത്തണം: ഹിന്ദി അധ്യാപക മഞ്ച്

  
backup
September 05 2016 | 19:09 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81


അങ്കമാലി: സ്‌കൂള്‍ തലത്തില്‍ ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ പിരിയഡുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഹിന്ദി അധ്യാപകരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അങ്കമാലി ബി.ആര്‍.സിയില്‍ നടന്ന ഹിന്ദി അധ്യാപക മഞ്ച് ( എച്ച്.എ.എം) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ത്രിഭാഷാ പദ്ധതി പ്രകാരം നടക്കുന്ന കേരളത്തില്‍, പ്രൈമറിതലം മുതല്‍ ഹിന്ദി പഠനം ആരംഭിക്കുന്നതിനുപ പകരം അഞ്ചാം ക്ലാസ് മുതലാണ് ഹിന്ദി പഠനം തുടങ്ങുന്നത്.
പാശ്ചാത്യ ഭാഷകള്‍ക്കു പോലും പ്രൈമറി തലം മുതല്‍ പഠനം ആരംഭിക്കുകയും മിനിമം നാലു പിരിയഡുകള്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് രണ്ടു പിരിയുഡുകള്‍ മാത്രം അനുവദിക്കുന്നത് തികഞ്ഞ വിവേചനമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയോടുള്ള ഇത്തരം വിവേചനം വിദ്യാഭ്യാസ നിലവാരത്തിനു തന്നെ ഭീഷണിയും, ഹിന്ദി ഭാഷയോട് കാട്ടുന്ന അവഹേളനവുമാണ്. ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രീതാകമ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ബേബിഗിരിജ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്.മിനി, കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് ടി.യു.സാദത്ത്, കെ.പി.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗംസി.എ.ജയശ്രീ, കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പോള്‍.പി.ജോസഫ്, ജില്ലാ അക്കാദമി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എച്ച്. അക്ബര്‍, കെ.ആര്‍.സുരേഷ്, സി.പി.സുമാദേവി, എസ്. ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago