HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം  

  
June 13, 2025 | 2:45 PM

Ahmedabad Plane Crash From Bird Strike to Sabotage Multiple Causes Suspected Comprehensive Investigation Needed

 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് വ്യോമയാന വിദഗ്ധർ. പക്ഷിയിടി, മനുഷ്യ പിഴവ്, മെക്കാനിക്കൽ തകരാറുകൾ, മലിനമായ ഇന്ധനം, അട്ടിമറി സാധ്യത തുടങ്ങി നിരവധി കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ സ്വന്തമായ എയർ ഇന്ത്യയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് തന്നെയാണ് ആവശ്യം.

ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ A I171, പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ സന്ദേശം അയച്ചിരുന്നു. ഫ്ലൈറ്റ്റാഡാർ 24 വെബ്സൈറ്റ് അനുസരിച്ച്, 625 അടി (190 മീറ്റർ) ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ട്രാക്കിംഗ് സിഗ്നൽ നഷ്ടപ്പെടുകയും, പറന്നുയർന്ന ശേഷം വിമാനം അല്പം മുകളിലേക്ക് പറക്കുകയും, പിന്നീട് സെക്കന്റുകൾക്കുള്ളിൽ താഴേക്ക് പതിക്കുകയും തൊട്ടടുത്ത നിമിഷം തന്നെ സമീപത്തെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഇടിച്ച് തീഗോളമായി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ ഒന്നടങ്കം ‌ഞെട്ടിപ്പിക്കുന്നതായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 40-കാരനായ വിശ്വശ് കുമാർ രമേശ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എങ്ങനെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് എനിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.

വിദഗ്ധരുടെ അഭിപ്രായങ്ങൾ

ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ എയ്റോസ്പേസ് ഡിസൈൻ വിഭാഗം മുതിർന്ന അധ്യാപിക ഡോ. സോന്യ ബ്രൗൺ, വിമാനം സ്തംഭിച്ചതിന്റെ (സ്റ്റാൾ) സൂചനകൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടു. "ഗണ്യമായ ത്രസ്റ്റ് നഷ്ടമാണ് അപകടത്തിന് കാരണമായതെന്നാണ് തോന്നുന്നത്. ത്രസ്റ്റ് കുറഞ്ഞാൽ വേഗത നഷ്ടപ്പെടുകയും വിമാനം സ്തംഭിക്കുകയും ചെയ്യും," അവർ വിശദീകരിച്ചു. എന്നാൽ, ത്രസ്റ്റ് നഷ്ടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അഭിപ്രായമുണ്ട്. ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കൃത്യമായ പരിശോധനയിലൂടെ മാത്രമേ കാരണം കണ്ടെത്താനാകൂ എന്നും ബ്രൗൺ കൂട്ടിച്ചേർത്തു.

പക്ഷിയിടി: പ്രധാന സാധ്യത

പക്ഷിയിടിയാണ് അപകടത്തിന്റെ പ്രധാന സാധ്യതയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. "വിമാനം പറന്നുയർന്ന് 30 സെക്കന്റിനുള്ളിൽ ഒരു വലിയ ശബ്ദം കേട്ടു," രക്ഷപ്പെട്ട രമേശ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞിരുന്നു. പക്ഷികൾ എഞ്ചിനിൽ ഇടിച്ചാൽ ഒരു വലിയ സ്ഫോടന ശബ്ദം ഉണ്ടാകാമെന്ന് മുൻ പൈലറ്റും സ്ട്രാറ്റജിക് ഏവിയേഷൻ സൊല്യൂഷൻസ് കൺസൾട്ടൻസി ചെയർമാനുമായ നീൽ ഹാൻസ്ഫോർഡും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇരട്ട എഞ്ചിൻ തകരാർ അപൂർവമാണെങ്കിലും സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009-ലെ യുഎസ് എയർവേയ്സ് ഫ്ലൈറ്റ് 1549-ന്റെ ഉദാഹരണം ഹാൻസ്ഫോർഡ് ഓർമ്മിപ്പിച്ചു, അവിടെ പക്ഷിയിടി മൂലം രണ്ട് എഞ്ചിനുകളും തകരാറിലായി, പൈലറ്റ് ഹഡ്സൺ നദിയിൽ അടിയന്തരമായ ലാൻഡിംഗ് നടത്തിയിരുന്നു.

പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഫ്ലൂയിഡ് മെക്കാനിക്സ് വിഭാഗം മുതിർന്ന അധ്യാപകനായ ഡോ. ജേസൺ നൈറ്റ്, ഇരട്ട എഞ്ചിൻ തകരാറാണ് അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള കാരണമെന്ന് അഭിപ്രായപ്പെട്ടു. "കുറഞ്ഞ ഉയരം കാരണം പൈലറ്റിന് അടിയന്തര ലാൻഡിംഗിന് സമയം ലഭിച്ചിരിക്കില്ല," അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദ് വിമാനത്താവളത്തിൽ പക്ഷിയിടികളുടെ നീണ്ട ചരിത്രവും ചൂടുള്ള കാലാവസ്ഥയും പ്രതികൂലമായ സാഹചര്യങ്ങളും ഉണ്ടായിരിക്കാമെന്ന് ഹാൻസ്ഫോർഡ് കൂട്ടിച്ചേർത്തു.

മറ്റ് സാധ്യതകൾ

മനുഷ്യ പിഴവും അപകടത്തിന് കാരണമായിരിക്കാമെന്ന് ചില വിദഗ്ധർ സൂചിപ്പിച്ചു. വിമാനത്തിന്റെ ചിറകുകളിലെ ഫ്ലാപ്പുകൾ ശരിയായി വിന്യസിച്ചിട്ടില്ലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് ചിലർ വ്യാഖ്യാനിച്ചു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പരിശോധന ആവശ്യമാണ്. 11 വർഷം പഴക്കമുള്ള വിമാനത്തിന്റെ അറ്റകുറ്റപ്പണി അപര്യാപ്തതയും അന്വേഷണ വിഷയമാണെന്ന് ബ്രൗൺ അഭിപ്രായപ്പെട്ടു.

മലിനമായ ഇന്ധനവും ഒരു സാധ്യതയാണെന്ന് ഹാൻസ്ഫോർഡ് ചൂണ്ടിക്കാട്ടി. "ഇന്ധനത്തിലെ മാലിന്യങ്ങൾ എഞ്ചിൻ തകരാറിന് കാരണമായേക്കാം," അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം നിർണായകം

തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുത്. ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് യഥാർത്ഥ കാരണം വെളിപ്പെടുത്തുക," ഡോ. ബ്രൗൺ പറഞ്ഞു. യോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ മക്ഡെർമിഡ്, ടേക്ക് ഓഫ് സമയത്തെ തകരാറുകൾ അപകടകരമാണെന്നും,  AI 171-ന്റെ കുറഞ്ഞ ഉയരം പൈലറ്റിന് പ്രതികരിക്കാൻ സമയം നൽകിയില്ലെന്നും അഭിപ്രായപ്പെട്ടു.

എയർ ഇന്ത്യയുടെ ഈ ദുരന്തം, വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്. അന്വേഷണ ഫലങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ അപകട കാരണവും വ്യക്തമാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: നിയമം തെറ്റിച്ച 49 കാറുകളും 25 ബൈക്കുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  10 days ago
No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  10 days ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  10 days ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  10 days ago
No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  10 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  10 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  10 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  10 days ago