കോണ്‍ഗ്രസ് നേതൃയോഗം: രാജ്ഭവന്‍ മാര്‍ച്ചിന് 1500പേരെ പങ്കെടുപ്പിക്കും
കരുനാഗപ്പള്ളി: നാളെ കെ.പി.സി.സി നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ 1500പേരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനപരിപാടികള്‍ ശക്തമാക്കുന്നതിനും സംഘടനാവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗമാണ് ചേര്‍ന്നത്. പ്രാദേശിക തലങ്ങളില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ ശക്തമാക്കുവാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷനായി. ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.സിരാജന്‍ ഉദ്ഘാടനം ചെയ്തു. കോയിവിള രാമചന്ദ്രന്‍, കെ. സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."