HOME
DETAILS

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

  
Sudev
June 14 2025 | 15:06 PM

If you go to Real Madrid you will become a better player Ronaldos advice to the superstar

സ്പാനിഷ് യുവതാരം നിക്കോ വില്യംസിന്‌ കളിക്കാൻ ഏറ്റവും അനുയോജ്യമായ ക്ലബ് ഏതാണെന്ന് തുറന്നു പറഞ്ഞു പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് താരത്തോടെ റയൽ മാഡ്രിഡിൽ ചേരാനാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. ഡിഫെൻസ സെൻട്രലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

''നിങ്ങളുടെ കളിരീതി ബെർണബ്യൂവിന് അനുയോജ്യമാണ്. നിങ്ങൾ അവിടെ വിജയിക്കാൻ പോകുന്നു. നിങ്ങൾ റയൽ മാഡ്രിഡിലേക്ക് പോകണം'' റൊണാൾഡോ പറഞ്ഞു. 

നിലവിൽ സ്പെൻസിഹ് ക്ലബ് അത്ലറ്റിക് ബിൽബാവോയുടെ താരമാണ് നിക്കോ വില്യംസ്. സ്പാനിഷ് ടീമിന് വേണ്ടി മികച്ച ഫോമിലാണ് നിക്കോ വില്യംസ് കളിക്കുന്നത്. ഈ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഏഴ് അസിസ്റ്റുകളും ആണ് താരം നേടിയത്. നേരത്തെ നിക്കോ വില്യംസ് റയൽ മാഡ്രിഡിലേക്കും ബാഴ്സലോണയിലേക്കും കൂടുമാറുന്നുവെന്ന ശക്തമായ റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ താരം അത്ലറ്റിക് ബിൽബാവോയിൽ നിലയുറപ്പിക്കുകയായിരുന്നു. 2024ലെ സ്‌പെയിനിന്റെ യൂറോ കപ്പ് വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് നിക്കോ വില്യംസ്. 

അടുത്തിടെ അവസാനിച്ച യുവേഫ നേഷൻസ് ലീഗിലെ സ്പാനിഷ് ടീമിലും താരം അംഗമായിരുന്നു. എന്നാൽ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിനോട് പരാജയപ്പെട്ട് സ്പെയ്നിന് കിരീടം നഷ്ടമാവുകയായിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

മത്സരത്തിന്റെ 21ാം മിനിറ്റിൽ മാർട്ടിൻ സുബി മെൻഡിയുടെ ഗോളിൽ സ്‌പെയിൻ ലീഡെടുത്തു. എന്നാൽ അഞ്ച് മിനിറ്റ് തികയും മുൻപേ 25ാം മിനിറ്റിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 45ാം മിനിറ്റിൽ മൈക്കൽ ഒയാർസബാലിലൂടെ സ്‌പെയിൻ വീണ്ടും മുന്നിലെത്തി.

എന്നാൽ, സ്‌പെയിനിന്റെ കിരീട മോഹങ്ങൾക്ക് അന്തകനായി റൊണാൾഡോയുടെ ഗോൾ പിറക്കുകയായിരുന്നു. 61ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. പിന്നീട് മത്സരം എക്‌സ്ട്രാടൈമിലേയ്ക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിലും മത്സരം സമനിലയിൽ തുടർന്നു. 

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പോർച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാൽ മറുവശത്ത്, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ പെനൽറ്റി പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോർച്ചുഗലിന് അനുകൂലമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  17 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  17 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  18 hours ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  18 hours ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  18 hours ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  19 hours ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  19 hours ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  19 hours ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  19 hours ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  20 hours ago