പാരമ്പര്യ വൈദ്യന്മാരുെട സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന ഒഴിവാക്കണമെന്ന്
കൊല്ലം: പാരമ്പര്യ വൈദ്യന്മാരുടെ സ്ഥാപനങ്ങളില്‍ എക്സൈസ്,പൊലിസ് നടത്തുന്ന പരിശോധനകള്‍ ഒഴിവാക്കണമെന്നു കേരളാ ആയൂര്‍വ്വേദ പാരമ്പര്യവൈദ്യ സംരഷണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പട്ടു.
ഇവിടങ്ങളില്‍ പൊലിസ് നടത്തുന്ന പരിശോധന വൈദ്യന്മാരെയും സ്ഥാപനങ്ങളെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കാനേ ഉപകരിക്കു. ഇത്തരത്തിലുള്ള പരിശോധന പൂര്‍ണ്ണമായും ഡ്രഗ് കണ്‍ട്രോളറുടെയോ ആരോഗ്യവിഭാഗത്തിന്റെയോ നിയന്ത്രണത്തില്‍ നടത്തണം.
നിലവിലുള്ള പരിശോധനമൂലം വൈദ്യന്മാര് സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പാരമ്പര്യ വൈദ്യന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ കെ. യശോധരന് വൈദ്യന്,കെ.വി ഷാജി വൈദ്യന്,ഖലീലുദ്ദീന്‍ പൂയപ്പള്ളി,എന്‍. സിദ്ധാര്‍ഥദാസ്,എസ്. പ്രേമചന്ദ്രന് വൈദ്യന്,കെ സുരേഷ്ബാബു വൈദ്യന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."