
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്

ടെഹ്റാന്: ഇറാന്- ഇസ്റാഈല്‍ സംഘര്‍ഷം രൂക്ഷമായു തുടരുന്നു. അതിനിടക്ക് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഇസ്റാഈല്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആണവ കേന്ദ്രങ്ങളുടെ സമീപത്തുനിന്ന് ഒഴിയണമെന്ന് ഇറാന് പൗരന്മാര്ക്ക് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'എല്ലാ ഇറാനിയന്‍ പൗരന്മാര്ക്കും അടിയന്തര മുന്നറിയിപ്പ്: സൈനിക ആയുധ നിര്‍മാണ ഫാക്ടറികളള്ക്കും അവയുടെ സഹ സ്ഥാപനങ്ങള്‍ക്കും അരികിലുള്ള മുഴുവനാളുകളും ഉടന്‍ തന്നെ പ്രദേശം വിട്ട് ഒഴിയേണ്ടതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ പോകരുതെന്നും അറിയിക്കുന്നു.' ഇസ്റാഈല്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. സൈന്യത്തിന്റെ ഫാര്‍സി ഭാഷയിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് വിവരം പങ്കുവെച്ചിട്ടുള്ളത്.
പ്രതിരോധ മന്ത്രാലയത്തിന് ആക്രമണമുണ്ടായെന്നും ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാനിലെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്, നാശനഷ്ടങ്ങള്‍ എന്തൊക്കെ സംഭവിച്ചു എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,' ഡെപ്യൂട്ടി പ്രവിശ്യാ ഗവര്‍ണര്‍ അക്ബര്‍ സലേഹിയെ ഉദ്ധരിച്ച് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇറാന്റെ തിരിച്ചടി ഇസ്റാഈലിന് കനത്ത ആഘാതമുണ്ടാക്കിയെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ മധ്യ ഇസ്റാഈലിലെ ജാഫയിലും തെല്‍ അവീവിലുമുണ്ടായ ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ഭീതിയുടെ അന്തരീക്ഷം രൂപപെട്ടുവെന്നാണ് ഇസ്റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന് ആക്രമണത്തില്‍ ഇസ്റാഈലില്‍ പത്തു പേര് കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 35ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
As Iran-Israel conflict intensifies, Israel has warned Iranian civilians to evacuate areas near nuclear and military sites. Iranian media report attacks on a defense ministry facility in Isfahan. Iran’s earlier retaliation left 10 Israelis dead and over 200 injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു
Kuwait
• 12 hours ago
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 12 hours ago
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 12 hours ago
വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു
uae
• 13 hours ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 13 hours ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 13 hours ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 13 hours ago
കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• 14 hours ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 14 hours ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 14 hours ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 15 hours ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 15 hours ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 15 hours ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല് ചെയ്യൂ...
Kerala
• 15 hours ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 17 hours ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 17 hours ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 17 hours ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 18 hours ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 16 hours ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 16 hours ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 16 hours ago