
ഉംറ വിസ ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധം | Umrah Visa Updates

റിയാദ്: ഉംറ വിസ ലഭിക്കാന്‍ സഊദ് അറേബ്യയിലെ ഏതെങ്കിലും ഹോട്ടല്‍ ബുക്കിങ് നടത്തിയതിന്റെ തെളിവ് നിര്‍ബന്ധമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ 'നുസുക് മസാര്‍' വഴി ഹോട്ടല്‍ ബില്ലുകള്‍ കണ്‍ഫോം ചെയ്യാതെയും രേഖപ്പെടുത്താതെയും വിദേശ തീര്‍ഥാടകര്‍ക്ക് ഇനി ഉംറ വിസ അനുവദിക്കില്ലെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ നിയമപ്രകാരം കമ്പനികള്‍, സ്ഥാപനങ്ങള്‍, അംഗീകൃത വിദേശ ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ഉംറ സേവന ദാതാക്കളും ടൂറിസം മന്ത്രാലയം ലൈസന്‍സുള്ള ഹോട്ടലുകളില്‍ മാത്രമേ താമസ സൗകര്യം ബുക്ക് ചെയ്യാവൂ. ഏതെങ്കിലും ഉംറ വിസ നല്‍കുന്നതിന് മുമ്പ് എല്ലാ ഹോട്ടല്‍ ബുക്കിങ് രേഖകളും നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കുകയും അംഗീകരിക്കുകയും വേണം.
താമസ തട്ടിപ്പ് തടയുന്നതിനും അമിത ബുക്കിംഗ് തടയുന്നതിനും താമസ നിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ നിയമമെന്ന് അധികൃതര്‍ അറിയിച്ചു. കാലതാമസമോ അപൂര്‍ണ്ണമായ ഡോക്യുമെന്റേഷനോ വിസ തടയപ്പെടാനോ പിഴ ലഭിക്കാനോ കാരണമായേക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പുതിയ മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍
* തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കല്‍
* മൊത്തത്തിലുള്ള തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്തല്‍
* തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കലും അനധികൃത രീതികള്‍ തടയലം
അതേസമയം, ഹജ്ജ് സീസണ് സമാപിച്ചതിന് പിന്നാലെ ഈ മാസം പത്തിനാണ് ഉംറ തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് തുടക്കമായത്. ഹജ് സീസണിനോട് അനുബന്ധിച്ച് നിര്‍ത്തിവെച്ച ഉംറ വിസാ നടപടികളാണ് ഹജ്ജ് തീര്‍ത്ഥാടനം സമാപിച്ചതോടെ പുനരാരംഭിച്ചത്. വിസ നല്‍കുന്നതിനുള്ള പ്രധാന തീയതികള്‍, വിദേശ ഏജന്റുമാരുമായുള്ള കരാറുകള്‍, രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിനും പുറപ്പെടലിനുമുള്ള സമയപരിധി തുടങ്ങിയ എല്ലാ പ്രസക്ത വിവരങ്ങളും ഉള്‍പ്പെടുത്തിയ കലണ്ടര്‍ മന്ത്രാലയം പുറത്തിറക്കിരുന്നു.
Riyadh: The Kingdom of Saudi Arabia (KSA) has announced that international pilgrims will no longer be granted an Umrah visa without first confirming and documenting their housing contracts through the 'Nusuk Masar' digital platform.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 2 days ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 2 days ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 2 days ago
കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• 2 days ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 2 days ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 2 days ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 2 days ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 2 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 2 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 2 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 2 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 2 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 2 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 2 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 2 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 2 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 2 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 2 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 2 days ago