അധ്യാപക ദിനാഘോഷം
കല്ലമ്പലം: തെഞ്ചേരിക്കോണം പി.ടി.എം യു.പി.എസ്സില്‍ നടന്ന അധ്യാപക ദിനാഘോഷവും അവാര്‍ഡ് വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു.
അധ്യാപക വൃത്തിയില്‍ നാലുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജയശ്രീ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മണമ്പൂര്‍ അങ്കണവാടിയില്‍ നടന്ന അധ്യാപക ദിനാചരണവും ശുചിത്വബോധവല്‍ക്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, വാര്‍ഡ് മെമ്പര്‍ പ്രശോഭന വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
കടുവാപ്പള്ളി കെ.ടി.സി.ടി ബി.എഡ് കോളജില്‍ നടന്ന അധ്യാപക ദിനാചരണവും പൂര്‍വവിദ്യാര്‍ഥി സംഗമവും ആദരിക്കല്‍ ചടങ്ങും കേരളാ യൂനിവേഴ്‌സിറ്റി ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ നഹാസ്, ഡോ. സി.ടി ഫാറൂഖ്, ഡോ. ഫിറോഷ് എം. ബഷീര്‍, ഡോ. സരള, എ. സൈനുലാബ്ദീന്‍, എ. അഫ്‌സല്‍, എച്ച്.എം സിയാവുദ്ദീന്‍, എം.എസ് ജീന, ബി. ബിന്‍സി, യു. റിയാമോള്‍, കെ. ബിജോയി എന്നിവര്‍ സംസാരിച്ചു. ഡോ. സി.ടി ഫാറൂഖ്, എച്ച്.എം സിയാവുദ്ദീന്‍, ഡോ. സരള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."